Monthly Archives: April 2018

റൊണാള്‍ഡോയ്ക്ക് അര്‍ജന്റീനയുമായുള്ള ബന്ധം; തുറന്നുപറഞ്ഞ് താരം..!!

പോര്‍ച്ചുഗീസും അര്‍ജന്റീനയും ആരാധകര്‍ക്ക് ആവേശമാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഈ ടീമുകളിലായതിനാലാകാം ആരാധകര്‍ ഈ ടീമുകളെയും ഇത്രയും ഇഷ്ടപ്പെടുന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോയ്ക്ക് അര്‍ജന്റീന ഇഷ്ടമാണോ. ലോകകപ്പ് അടുത്ത നില്‍ക്കുന്ന ഈ സമയമാണ് ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഉചിതം. തന്റെ മുഖ്യ എതിരാളിയായ ലയണല്‍ മെസിയുടെ അര്‍ജന്റീനയോട് എന്തെങ്കിലും താല്‍പര്യമുണ്ടാകുമോ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റൊണാള്‍ഡോ. അര്‍ജന്റീന തനിക്ക് ഇഷ്ടമാണെന്നാണ് ഇന്റസ്റ്റാഗ്രാം വീഡിയോയിലൂടെ താരം പറഞ്ഞത്. കൂട്ടുകാരിയും തന്റെ ഇളയ കുഞ്ഞിന്റെ അമ്മയുമായ ജോര്‍ജിന റോഡ്രിഗ്വസിനും മകനുമൊപ്പമുള്ള വീഡിയോയിലാണ് താരത്തിന്റെ പുതിയ ...

Read More »

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി സൂപ്പര്‍താരം..!!

അടുത്ത മാസം 31ന് നടക്കുന്ന വെസ്റ്റിന്‍ഡീസ്-ഐസിസി ലോക ഇലവന്‍ ടി20 ടൂര്‍ണ്ണമെന്റിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. വിന്‍ഡീസില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ തകര്‍ന്നിരുന്നു. ഇത് പുതുക്കിപ്പണിയാനുള്ള ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് ചാരിറ്റി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. ലോര്‍ഡ്‌സില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് ആണ് വെസ്റ്റിന്‍ഡീസിനെ നയിക്കുന്നത്. ടീമിനെ അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രിസ് ഗെയ്ല്‍, ആന്‍ഡ്രെ റസ്സല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ട്. ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗനെ ഐസിസി ഇലവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ...

Read More »

വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക !

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളില്‍ അകാലമരണ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. യു കെ ബയോബാങ്ക് ആണ് പഠനം പുറത്തുവിട്ടത്. അഞ്ച് ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇത്തരക്കാരില്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണ് എന്നാണ്. വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പഠനത്തില്‍ കണ്ടെത്തി.

Read More »

കഴിവിന്റെ പരമാവധി ടീമിനൊപ്പം ഉണ്ടാകും; ബ്ലാസ്റ്റേഴ്‌സിനോട് ആത്മാര്‍ത്ഥത കാണിച്ച് സൂപ്പര്‍താരം..!!

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കോടികള്‍ ചെലവാക്കിയാണ് മറ്റ് ടീമുകള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ വമ്പന്‍മാരുടെ കോടികളൊന്നും തനിക്ക് വേണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം ലാല്‍റുവത്താര. കഴിഞ്ഞ സീസണില്‍ ടീമിനോട് പൂര്‍ണമായും നന്ദി കാണിച്ച അപൂര്‍വം താരങ്ങളില്‍ ഒരാളാണ് ലാല്‍റുവത്താര. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനോട് തന്റെ ആത്മാര്‍ത്ഥത ഒരിക്കല്‍ കൂടി തെളിയിച്ചിരുകയാണ് ഈ സൂപ്പര്‍ താരം. മുംബൈ എഫ്.സിയില്‍ നിന്നും ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്നും വലിയ ഓഫറുകള്‍ തള്ളി ഈ സീസണിലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നില്‍ക്കാനാണ് റുവത്താരയുടെ തീരുമാനം. മിസോറാമില്‍ നിന്നും മഞ്ഞപ്പടയിലെത്തിയ താരം തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തില്‍ ...

Read More »

പ്രസവം നടക്കേണ്ട ദിവസം ലേബര്‍ റൂമില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി..!

തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെന്ന് തെറ്റിദ്ധരിപ്പിച്ച യുവതിയെ കണ്ടെത്തി. എസ്എടി ആശുപത്രിയില്‍ നിന്നാണ് യുവതിയെ രണ്ട് ദിവസം മുമ്പ് കാണാതായത്. ഗര്‍ഭിണിയാണെന്ന് പറഞ്ഞാണ് യുവതി ചികിത്സയ്ക്ക് എത്തിയത്. കരുനാഗപ്പള്ളിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്.പ്രസവത്തിനു മുന്നോടിയായുള്ള പരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് 21 കാരിയായ ഷംനയുടെ തിരോധാനം. കിളിമാനൂരിന് സമീപം മടവൂരില്‍ അന്‍ഷാദിന്റെ ഭാര്യ ഷംനയെയാണ് എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായത്. പ്രസവത്തിന് തീയതി അടുത്തതിനാല്‍ അഡ്മിറ്റാകാന്‍ വേണ്ടി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഷംന ആശുപത്രിയിലെത്തിയത്. പരിശോധനകള്‍ക്കായി ആശുപത്രിക്കുള്ളിലേക്ക് കയറ്റിയ ശേഷം പിന്നീട് ആരും കണ്ടിട്ടില്ല. കാണാതായ ആദ്യ ...

Read More »

തൃഷ പോയാലെന്താ, കീര്‍ത്തിയുണ്ടല്ലോ; വിക്രമിനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ വൈറല്‍..!!

2003 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. വിക്രമിനൊപ്പം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ എത്തുന്നത്. വിക്രമിനെ കോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഹരിയാണ്. രണ്ടാം ഭാഗവും ഹരി തന്നെയാണ് ഒരുക്കുന്നത്. ആദ്യ ഭാഗത്തില്‍ തൃഷ തന്നെയായിരുന്നു നായിക. ആദ്യ ഭാഗത്തിലേത് പോലെ നായിക കഥാപാത്രമാണ് തൃഷയ്ക്ക് സംവിധായകന്‍ നല്‍കിയത്. എന്നാല്‍ ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് താന്‍ ചിത്രത്തില്‍ നിന്ന് നടി പിന്മാറി. കീര്‍ത്തിക്ക് പ്രാധാന്യം നല്‍കിയത് കൊണ്ടാണ് ...

Read More »

ബാഴ്‌സയില്‍ നിന്ന് യുവന്റസിലേക്ക് കൂടുമാറി ഫ്രഞ്ച് താരം..!!

ബാഴ്‌സയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സൂപ്പർ താരം യുവന്റസിലേക്ക് ചേക്കേറുന്നു. ഇറ്റാലിയന്‍ വമ്പന്‍ ക്ലബായ യുവന്റസിലേക്ക് ചേക്കാറാന്‍ ഫ്രഞ്ച് താരമായ ലൂകാസ് ഡിഗ്‌നെ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ബാഴ്‌സ മാനേജ്‌മെന്റും ഇക്കാര്യത്തില്‍ സമ്മതം മൂളിയിട്ടുണ്ട്. പാരീസ് സെന്റ് ജെര്‍മനില്‍ നിന്നും ലോണില്‍ റോമയില്‍ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് താരത്തെ ബാഴ്‌സലോണ സ്വന്തമാക്കുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ബാഴ്‌സയുടെ ലെഫ്റ്റ് വിങ്ങ് ബാക്കായ ജോര്‍ദി ആല്‍ബയെ മറികടന്ന് ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ ഡിഗ്‌നയ്ക്ക് ബുദ്ധിമുട്ടാകും. കൂടാതെ ലാ മാസിയയിലൂടെ ഉയര്‍ന്നു വന്ന ആല്‍ബക്ക് ബാഴ്‌സയുടെ ...

Read More »

പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു… ആരെയും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് ആര്യ!!

റിയാലിറ്റി ഷോകൾ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കാറുണ്ട്. റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനുള്ള ആര്യയുടെ മൂന്ന് മാസത്തെ യാത്ര അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ നടന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആര്യയുടെ നീക്കം. ആര്യയുടെ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാവരും ആര്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. റിയാലിറ്റി ഷോയ്ക്കൊടുവിൽ വിജയിയെ പ്രഖ്യാപിക്കാനുള്ള സമയം എത്തുകയും ചെയ്തു. എന്നാൽ ആര്യയുടെ പ്രതികരണം എല്ലാവരേയും ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഇങ്ങനെയാരു വേദിയിൽ തനിയ്ക്ക് അതിനു സാധിക്കുകയില്ല എന്നായിരുന്നു ആര്യയുടെ മറുപടി. മലയാളികളായ സീതാലക്ഷ്മി, ...

Read More »

രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ ബഡ്ജറ്റ് 200 കോടിയല്ല, അതുക്കും മേലെ..!!

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ട്രിപ്പിള്‍ ആര്‍ (RRR).ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 300 കോടിരൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇക്കാര്യം ദനയ്യ തന്നെയാണ് വെളിപ്പെടുത്തിയത്. ”ഏകദേശം 300 കോടിരൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ചിത്രത്തിലെ മറ്റ് താരങ്ങളെ തെരഞ്ഞെടുത്തിട്ടില്ല. ഈ മാസം ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കും. അവസാന ഘട്ട ഒരുക്കത്തിലാണ് രാജമൗലി ഇപ്പോള്‍”. ദനയ്യ പറഞ്ഞു. ചിത്രത്തിന് വേണ്ടി മാര്‍ച്ച് മാസം ജൂനിയര്‍ എന്‍ടിആറും രാംചരണും ലോസ് ഏഞ്ചല്‍സില്‍ നടന്ന പത്ത് ദിവസത്തെ വര്‍ക്ക് ...

Read More »

പരിശീലനത്തിന് പങ്കെടുക്കാതെ ധോണി; ചെന്നൈ ആരാധകര്‍ നിരാശയില്‍..!!

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെടുംതൂണാണ് നായകന്‍ മഹേന്ദ്രസിംഗ് ധോണി. കഴിഞ്ഞ ദിവസം കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന അവസാന മത്സരത്തിനിടെ കടുത്ത പുറംവേദനയിലായിരുന്നു ധോണി കിടിലന്‍ പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. മത്സരത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും 79 റണ്‍സെടുത്ത ധോണിയുടെ ബാറ്റിംഗിനെ പ്രശംസിച്ച് നിരവധി പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കുകയാണ് താരം. കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പരിശീലന സെഷനില്‍ ധോണി പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജസ്ഥാനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ ധോണി കളിക്കുമോയെന്ന കാര്യവും സംശയത്തിലാകുകയാണ്. ടീമിന്റെ പുതിയ ഹോം ...

Read More »