വിവര ചോർച്ച; ഫേസ്‌ബുക്കിൻ്റെ നഷ്ടം കേട്ടാൽ ഞെട്ടും; ഇനി വരാന്‍ പോകുന്നത്..

അംഗങ്ങളുടെ വിവരങ്ങൾ ചോർന്നുവെന്ന വാർത്ത വന്നതിനു ശേഷം ഫേസ്‌ബുക്കിന്  4.53 ലക്ഷം കോടി രൂപ നഷ്ടമായി. ഒാഹരി വിപണിയിലെ വന്‍ നഷ്​ടവും മുന്‍നിര കമ്പനികൾ പരസ്യം ഒഴിവാക്കിയതുമാണ്​ ഫേസ്​ബുക്കിന്​ തിരിച്ചടിയായത്. പത്ത് ദിവസത്തിനുള്ളിലാണ് ഫേസ്‌ബുക്കിന് ഇത്രയുമധികം കോടി രൂപ തുക നഷ്ടമായത്.

മാര്‍ച്ച്‌​ 16 മുതലുള്ള കണക്കുകള്‍ പ്രകാരം ഫേസ്​ബുക്കി​​ൻ്റെ ഒാഹരികള്‍ 13 ശതമാനം നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. 2017 ജൂലൈക്ക്​ ശേഷം ഇതാദ്യമായി ഫേസ്​ബുക്ക്​ ഒാഹരികള്‍ 150 ഡോളറിനും താഴെ പോയി.  ഇതൊടൊപ്പം പല മുന്‍നിര കമ്പനികളും ഫേസ്​ബുക്കുമായുള്ള സഹകരണം അവസാനിപ്പിച്ചതും കമ്പനികൾക്ക്​ തിരിച്ചടിയായി.

മോസില, സ്​പേസ്​ എക്​സ്​, ടെസ്​ല, സണ്‍സ്​, പെപ്​ ബോയ്​സ്​, കോമേഴ്​സ്​ ബാങ്ക്​ എന്നീ സ്ഥാപനങ്ങളാണ്​ ഫേസ്​ബുക്കുമായുള്ള ബന്ധം അവസാനിപ്പിച്ചത്​. മോസില ഇനി ഫേസ്​ബുക്കിന്​ പരസ്യം നല്‍കില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​വിവരചോര്‍ച്ച വാര്‍ത്ത പുറത്ത്​ വന്നതോടെ ബ്ലൂംബെര്‍ഗ്​ കോടീശ്വരന്‍മാരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗ്​ ഏഴാം സ്ഥാനത്തേക്ക്​ താഴ്​ത്തപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ നഷ്​ടം സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത്​ വരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*