വിവാഹശേഷം ഹണിമൂണ്‍ പോയത് യൂറോപ്പിലേക്ക്; യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് തിരികെ വന്ന ഭര്‍ത്താവ് ആവശ്യപ്പെട്ടത് വിവാഹമോചനം; കാരണം ഞെട്ടിക്കുന്നത്…!!

ഇന്ന് പലര്‍ക്കും നിസാരമാണ് വിവാഹവും കുടുംബജീവിതവും. ഒന്നു പോയാല്‍ മറ്റൊന്ന് എന്ന പ്രവണത എല്ലാ കാര്യത്തിലും ഉള്ള പോലെയാണ് വിവാഹ കാര്യത്തിലും ആളുകള്‍ കാണിക്കുന്നത്. ഒന്നിച്ച ശേഷം ഇനി എന്ത് വന്നാലും ഒരുമിച്ച് നേരിടുമെന്ന് പറയുന്നവര്‍ ഇന്ന് സമൂഹത്തില്‍ കാണാനില്ല.

ഈ ദ്വീപില്‍ ചെന്നുപെട്ടാല്‍ ജീവനോടെ മടങ്ങാന്‍ സാധിച്ചെന്ന് വരില്ല. കാരണമറിഞ്ഞാല്‍ പോകാന്‍ ആരും ഭയപ്പെടും. അത്രമേല്‍ ഭീകരമാണ്‌ ഇവിടത്തെ കാഴ്ച..!!

വിവാഹശേഷം ഹണിമൂണ്‍ പോയി യാത്ര ഉപേക്ഷിച്ച് ഏഴാം ദിവസം തിരികെ എത്തി വിവാഹമോചനം ആവശ്യപ്പെട്ട ദമ്പതിമാരും വിവാഹജീവിതത്തിന് വില കല്‍പ്പിക്കാത്ത നിസാരമായി വിവാഹത്തെ കാണുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം.

വിവാഹത്തിന് ശേഷം ഭാര്യയോടൊപ്പം സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കാനാണ് ഭര്‍ത്താവ് ഹണിമൂണ്‍ യാത്ര പോയത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു അവരുടെ യാത്ര. എന്നാല്‍ ഹണിമൂണ്‍ സമയത്ത് ഭാര്യ തന്നോട് സഹകരിച്ചില്ലെന്നും ഒന്നു തൊടാനോ കൂടെ ഉറങ്ങാനോ പോലും ഭാര്യ വിസമ്മതിച്ചു എ്ന്നാണ് ഭര്‍ത്താവ് പറയുന്നത്. ഈ സാഹചര്യത്തിലാണ് വിവാഹമോചനം വേണമെന്ന വാശിയില്‍ ഭര്‍ത്താവ് ഉറച്ചുനിന്നത്. ഇരുവരുടെയും സമ്മതപ്രകാരം ഇവര്‍ക്കിടയില്‍ ഒരു ലൈംഗിക ജീവിതം ഉണ്ടാകില്ലെന്ന് ഉറപ്പായെന്നും അതിനാലാണ് വിവാഹമോചനം വേണമെന്ന ആവശ്യവുമായി താന്‍ കോടതിയെ സമീപിച്ചതെന്നുമാണ് ഭര്‍ത്താവിന്റെ വിശദീകരണം.

ഭാര്യയുടെ ഈ സ്വഭാവരീതിയെ തുടര്‍ന്നാണ് ഹണിമൂണ്‍ യാത്ര പാതിവഴിയിലുപേക്ഷിച്ച് ഭര്‍ത്താവ് ദുബൈയിലേക്ക് മടങ്ങുകയും പിന്നീട് വിവാഹമോചനം നിയമപരമായി ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയും ചെയ്തത്. എന്നാല്‍ ഭര്‍ത്താവ് അറുപിശുക്കനാണെന്നും തനിക്കുവേണ്ടി കാശു ചെലവാക്കാന്‍ മടിയാണെന്നുമാണ് ഭാര്യയുടെ ആരോപണം. ഇരുവരുടെയും വാദംകേട്ട ശേഷം ഫാമിലി കൗണ്‍സിലറുടെ അടുത്തേക്ക് കോടതി ദമ്പതികളെ അയച്ചു.

വെറും 7 പകലുകളും 6 രാത്രികളും കൊണ്ട് ദാമ്പത്യബന്ധം അവസാനിപ്പിക്കണോയെന്ന് കോടതി ഇവരോട് ചോദിച്ചു. വിവാഹ ജീവിതത്തിലെ നല്ലൊരു സമയമാണിതെന്നും ഇത് ആസ്വദിക്കുന്നതിന് പകരം വേര്‍പിരിയുകയാണോ വേണ്ടതെന്നുമൊക്കെ ദമ്പതികളോട് കോടതി ചോദിച്ചെങ്കിലും ദമ്പതികള്‍ താല്‍പ്പര്യമില്ലെന്ന മറുപടിയാണ് പറഞ്ഞത്. ഈ ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് രണ്ടുവീട്ടുകാരും ഉറച്ച നിലപാടെടുത്തതോടെയാണ് ഇവര്‍ക്ക് നിയമപരമായി പിരിയാന്‍ അവസരം നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*