വിദേശ താരങ്ങള്‍ ടീം വിടുന്നു; സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വന്‍ പ്രതിസന്ധി..!!

സൂപ്പര്‍കപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി. ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ പല വിദേശതാരങ്ങളും ക്ലബുപേക്ഷിച്ച് കടന്നുകളയുന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന പ്രതിസന്ധി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് സ്വാകാഡിലുളള അഞ്ച് വിദേശതാരങ്ങളേയും കളത്തിലറക്കേണ്ടി വരുമെന്നാണ് സൂചന. സൂപ്പര്‍കപ്പില്‍ അഞ്ച് വിദേശ താരങ്ങള്‍ക്കാണ് ഒരേസമയം കളത്തിലിറങ്ങാന്‍ അനുമതിയുളളത്.

നേരത്തെ പരുക്കേറ്റ ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് മടങ്ങിയിരുന്നു. നിലവില്‍താരത്തിന് സ്‌പെയിനില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കില്‍ നിന്നെല്ലാം ഒഫറുകളുണ്ട്. ഐസ്ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാല്‍ഡ്വില്‍സണ്‍ സൂപ്പര്‍ കപ്പിന് മുമ്പ് ടീം വിട്ടേക്കും. ഐസ്ലന്‍ഡിലെ ടോപ് ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന സ്ജാര്‍നന്‍ എഫ് സി താരമായ ഗുഡ്‌ജോണ്‍ മാര്‍ച്ച് 31 വരെ ലോണിലൂടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.

ഏപ്രില്‍ അവസാനം ഐസ്ലന്‍ഡിലെ ഫുട്‌ബോള്‍ ലീഗ് തുടങ്ങാനിരിക്കേ, ഗുഡ്‌ജോണ്‍ നാട്ടിലേക്ക് മടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരമായിരുന്ന ദിമിറ്റര്‍ ബെര്‍ബറ്റോവ് നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. കോച്ച് ഡേവിഡ് ജയിംസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ബെര്‍ബറ്റേവ് ടീം വിട്ടത്. മറ്റൊരു വിദേശതാരമായിരുന്ന ഇയാന്‍ ഹ്യൂമാകട്ടെ പരിക്കിന്റെ പിടിയിലാണ്.താരം സൂപ്പര്‍കപ്പില്‍ കളിക്കുമോയെന്ന കാര്യം സംശയവുമാണ്.

ഇതോടെ അഞ്ച് വിദേശതാരങ്ങള്‍ മാത്രമുള്ള അവസ്ഥയിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഒതുങ്ങും. പോള്‍ റച്ചുബ്ക്ക, വെസ് ബ്രൗണ്‍, നെമാഞ്ച ലാകിച്ച് പെസിച്ച്, കറേജ് പെക്കുസണ്‍, വിക്ടര്‍ പുള്‍ഗ തുടങ്ങിയവരാണ് ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*