തോറ്റുപോയി; ഗോവയ്ക്ക് സാന്ത്വനവുമായി ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്‌ലി..!!

ഐഎസ്എല്‍ സെമി ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിയോട് തോറ്റ് പുറത്തായ എഫ്‌സി ഗോവയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സാന്ത്വനം. സെമിയില്‍ തോറ്റത് തന്നെ നിരാശനാക്കിയെന്നും എങ്കിലും ടീം മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് ശേഷമാണ് തോല്‍വി വഴങ്ങിയതെന്നും താരം കുറിക്കുന്നു.

18കാരിയും 35കാരിയായ ടീച്ചറും തമ്മില്‍ പ്രണയം; സ്വവര്‍ഗപ്രണയത്തെ എതിര്‍ത്ത മാതാവിനെ കമിതാക്കള്‍ ചെയ്തത് ഞെട്ടിക്കുന്നത്….

ട്വിറ്ററിലൂടെയാണ് വിരാട് കോഹ്‌ലിയുടെ സന്ദേശം പുറത്ത് വന്നത്. സീസണില്‍ മികച്ച പ്രകടനം നടത്തിയതിന് പരിശീലകന്‍ സെര്‍ജിയോ ലൊബേറയ്ക്കും താരങ്ങള്‍ക്കും അഭിനന്ദനം നല്‍കാനും ടീമിന്റെ മുഖ്യ ഉടമയായ കോഹ്‌ലി മറന്നില്ല.

ചെന്നൈയില്‍ നടന്ന രണ്ടാം പാദ സെമി പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സി ഗോവയെ തോല്‍പ്പിച്ചത്. രണ്ട് പാദങ്ങളിലായി നടന്ന മത്സരത്തില്‍ 4-1 എന്ന സ്‌കോറിനാണ് ഗോവ പരാജയപ്പെട്ടത്. സൂപ്പര്‍ താരം ജെജെ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ധനപാല്‍ ഗണേഷും ചെന്നൈയിനായി ഗോള്‍ നേടി. ശനിയാഴ്ച ചെന്നൈയിന്‍ എഫ്‌സി ബെംഗളൂരു എഫ്‌സിയുമായാണ് ഫൈനലില്‍ ഏറ്റുമുട്ടുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*