ത്രിപുരയിലേത് ചരിത്രപരമായ വിജയം; സംസ്ഥാനം അര്‍ഹിക്കുന്ന ഭരണം നല്‍കുമെന്നും മോദി..!!

ബി.ജെ.പിയുടെ ത്രിപുരയിലെ ചരിത്രപരമായ വിജയം തത്വശാസ്ത്രപരമായ വിജയം കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൂരതയ്ക്കും ഭീഷണിയ്ക്കും മേല്‍ ജനാധിപത്യം നേടിയ വിജയം കൂടിയാണ് ഇതെന്നും അക്രമത്തേയും ഭയത്തേയും സമാധാനം അതിജീവിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

ശ്രീദേവിയെ ഒാര്‍ത്തും നഷ്ടപ്പെട്ട സ്നേഹത്തെ അനുസ്മരിച്ചും മകള്‍ ജാന്‍വി കപൂർ എഴുതിയ കുറിപ്പ് വൈറലാകുന്നു…!!

ത്രിപുരയെന്ന സംസ്ഥാന അര്‍ഹിക്കുന്ന ഒരു സര്‍ക്കാരിനെ തന്നെ ഞങ്ങള്‍ നല്‍കുമെന്നും മോദി ട്വീറ്റ് ചെയ്തു. ഇന്ന് വൈകീട്ട് പ്രവര്‍ത്തകരെ മോദി അഭിസംബോധന ചെയ്യുന്നുണ്ട്.

 25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി.പി.ഐ.എം ഭരണത്തിന് വിരാമമിട്ടാണ് ത്രിപുര ബി.ജെ.പി തൂത്തുവാരിയത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 44 സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുന്നിട്ടുനിന്ന സി.പി.ഐ.എം ഇപ്പോള്‍ 14 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.

കഴിഞ്ഞ തവണ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് ഇത്തവണ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയത്. 2013 ല്‍ 10 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം നേരിട്ടായിരുന്നു ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*