താടിയും മുടിയും കണ്ട് തീവ്രവാദിയാണെന്ന് ആരോപിച്ചു; പിന്നീട് നാടുകടത്തുകയായിരുന്നു: ആന്റണി വര്‍ഗീസ്..!!

അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ആന്റണി വര്‍ഗീസ്. സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ എന്ന ചിത്രമാണ് താരത്തിന്റെ അടുത്തതായി പുറത്തുവരാനിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ വിദേശത്ത് നിന്ന് നാടുകടത്തിയതിനെക്കുറിച്ച് ആന്റണി വെളിപ്പെടുത്തി.

എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും ജോര്‍ജിയയില്‍ നിന്ന് തന്നെ നാടു കടത്തിയതായി ആന്റണി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ വാദം പോലും കേള്‍ക്കാതെയാണ് നാടുകടത്തിയത്. ജോര്‍ജിയയിലെ ടിബിലിസി എയര്‍പ്പോര്‍ട്ടില്‍ നിന്നുമാണ് താരത്തെ നാടുകടത്തിയത്.

താടിയും മുടിയും വളര്‍ത്തിയിരുന്നതിനാല്‍ തീവ്രവാദിയെന്ന് ആരോപിച്ചായിരുന്നു നാടുകടത്തലെന്ന് ആന്റണി പറഞ്ഞു. നാടുകടത്തപ്പെട്ടുവെങ്കിലും അവരുടെ നടപടിക്രമങ്ങള്‍ താന്‍ ചെയ്തുവെന്നും അത്തരമൊരു അനുഭവത്തിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നും ആന്റണി പറഞ്ഞു. നാടുകടത്തില്‍ എന്നൊക്കെ പറഞ്ഞാല്‍ ഇത്രയെയുള്ളുവെന്ന് മനസിലാക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും ഇത്തരം അനുഭവം കിട്ടില്ലല്ലോ എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*