സ്വന്തം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ ഭയന്ന് ഒരമ്മ; കാരണം ഇതാണ്..!!

ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാകും കുഞ്ഞിന് ജന്മം നല്‍കുന്നതും ആ കുഞ്ഞിനെ മുലയൂട്ടുന്നതും. എന്നാല്‍ തന്റെ മുലയൂട്ടാനുള്ള ആഗ്രഹത്തെ അടക്കിപ്പിടിച്ച് ജീവിക്കുകയാണ് റേച്ചല്‍ റയാന്‍ എന്ന അമ്മ. മാറിടങ്ങളുടെ അസാധാരണ വലിപ്പം കുഞ്ഞുങ്ങള്‍ക്ക് അപകടം വരുത്തുമെന്ന് ഭയന്നാണ് റേച്ചല്‍ തന്റെ ആഗ്രഹം ഒരു സ്വപ്‌നായി മനസില്‍ സൂക്ഷിക്കുന്നത്.

പ്രായപൂര്‍ത്തിയായ നാള്‍ മുതല്‍ റേച്ചലിന്റെ മാറിടങ്ങള്‍ക്ക് സാധാരണയില്‍ കൂടുതല്‍ വലിപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയ ചെയ്ത് സ്തനങ്ങള്‍ക്ക് വലിപ്പം കൂട്ടിയോ എന്നായിരുന്നു മിക്കവരും റേച്ചലിനോട് ചോദിച്ചിരുന്നത്. പ്രസവം കഴിഞ്ഞതോടെയാണ് വലിപ്പത്തില്‍ കാര്യമായ മാറ്റം സംഭവിച്ചത്. കുഞ്ഞിന് മുല കൊടുക്കാന്‍ എത്ര ശ്രമിച്ചിട്ടും റേച്ചലിന് കഴിഞ്ഞില്ല. കുഞ്ഞിന് പാല്‍ കൊടുക്കാനായി മുല വായിലേക്ക് വെയ്ക്കുമ്പോള്‍ കുഞ്ഞിന്റെ മൂക്കും വായും അമരുകയും കുഞ്ഞിന് ശ്വാസം മുട്ടുകയും ചെയ്യും.

പല രീതികള്‍ പരീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും അവരും കൈമലര്‍ത്തി. അങ്ങനെ അവസാന പ്രതീക്ഷയും റേച്ചലിന് നഷ്ടമായി. അതോടെയാണ് മുലപ്പാല്‍ കൊടുക്കാനുള്ള ആഗ്രഹം റേച്ചല്‍ ഉപേക്ഷിക്കുന്നത്. അടുത്തിടെയാണ് റേച്ചല്‍ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്നത്. പല തവണ മുലയൂട്ടല്‍ പരീക്ഷിച്ചുനോക്കിയെങ്കിലും വീണ്ടും പരാജയപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*