സര്‍പ്രൈസ് നല്‍കാന്‍ 15 മണിക്കൂര്‍ യാത്ര ചെയ്ത് സൂപ്പര്‍താരം സ്‌കൂളിലെത്തി; അച്ഛനെ കണ്ട് ആശ്ചര്യപ്പെട്ട് മക്കള്‍(വീഡിയോ)

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് കുടുംബമെന്നാല്‍ പ്രാണനാണ്. എത്രതിരക്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ധവാന്‍ സമയം കണ്ടെത്താറുണ്ട്. ഇത്തവണ 15 മണിക്കൂറോളം വിമാനത്തില്‍ യാത്ര ചെയ്താണ് ധവാന്‍ ഓസ്‌ട്രേലിയയിലുള്ള ഭാര്യയ്ക്കും മക്കള്‍ക്കും സര്‍െ്രെപസ് ഒരുക്കി. ഇതിന്റെ വീഡിയോ ധവാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം മുതലാണ് ധവാന്റെ മകന്‍ സൊരാവെര്‍ പ്രീപ്രിപ്പറേറ്ററി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരേയും അറിയിക്കാതെ ധവാന്‍ മകനെ കാണാന്‍ സ്‌കൂളിലെത്തുകയായിരുന്നു. ക്ലാസ് റൂമിലിരിക്കുകയായിരുന്ന സൊരാവെറിന്റെ കണ്ണുപൊത്തിയ ധവാന്‍ അവനെ വാരിയെടുത്ത് ഉമ്മവെച്ചു.

അച്ഛനെ അപ്രതീക്ഷിതമായി കണ്ടതിന്റെ ആശ്ചര്യവും സന്തോഷവും സൊരാവറിന്റെ മുഖത്തുമുണ്ടായിരുന്നു. പിന്നീട് പെണ്‍മക്കളായ രേഹയ്ക്കും ആലിയയ്ക്കും ധവാന്‍ ഇതുപോലെ സര്‍െ്രെപസ് ഒരുക്കി. ധവാനെ കണ്ട് ഇരുവരും കാറിലിരുന്ന് അത്ഭുതപ്പെടുന്നതും വീഡിയോയിലുണ്ട്.

ധവാന്റെ ഭാര്യയായ ആയിഷ മുഖര്‍ജിയുടെ ആദ്യ ഭര്‍ത്താവിലുള്ള മക്കളാണ് രേഹയും ആലിയയും. 2012 ലാണ് ഓസ്‌ട്രേലിയന്‍ ബിസിനസുകാരനായ ആദ്യ ഭര്‍ത്താവുമായുള്ള പത്ത് വര്‍ഷത്തെ ദാമ്പത്യബന്ധം ആയിഷ അവസാനിപ്പിച്ചത്. അതിനു ശേഷം ധവാനെ വിവാഹം ചെയ്യുകയായിരുന്നു.  ഏപ്രില്‍ ഏഴിന് തുടങ്ങുന്ന ഐ.പി.എല്ലിന് മുമ്പായി ധവാന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തും. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് 5.2 കോടി രൂപയ്ക്ക് ധവാനെ സ്വന്തമാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*