സുപ്പര്‍ കപ്പിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സില്‍ പുതിയ ഒരു യുവതാരം കൂടി; കരാറൊപ്പിട്ടു..!!

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് പുതിയൊരു യുവതാരം എത്തുന്നു. നോര്‍ത്ത് ഈസ്റ്റ് യുണറ്റെഡിന്റെ 23 കാരനായ താരം ഹാളിചരണ്‍ നര്‍സരിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളിതാരം ഗാംഗുലിയുടെ കൊല്‍ക്കത്ത ടീമിലേക്ക്…!!

2012ല്‍ പൈലന്‍ ആരോസിലൂടെ പ്രെഫണല്‍ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട ഈ യുവതാരം ഇന്ത്യയ്ക്കായി 17 തവണ ബൂട്ടണിഞ്ഞു. ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ആസാമില്‍ നിന്നുളള ഈ താരം മികച്ച ഇന്ത്യന്‍ യുവതാരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.

ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ എഫ്‌സി ഗോവ താരമായിരുന്നു നര്‍സരി കഴിഞ്ഞ മൂന്ന് സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായാണ് പന്ത് തട്ടുന്നത്. ഐഎസ്എല്ലില്‍ ഇതുവരെ 31 മത്സരങ്ങള്‍ കളിച്ചിട്ടുളള താരം നാലുതവണ സഹതാരങ്ങള്‍ക്ക് ഗോളവസരങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ട്. സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ നര്‍സരി കൂടിയുണ്ടാകുമെന്നാണ് സൂചന.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന ലാല്‍റുവത്താരയെയുമായും ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് വര്‍ഷത്തേയ്ക്ക് കരാര്‍ പുതുക്കിയിരുന്നു. ഡേവിഡ് ജയിംസിന്റെ കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ സൂപ്പര്‍ കപ്പിനായി ഒരുങ്ങുന്നത്. ഐലീഗില്‍ കരുത്തരായ നെറോക്ക എഫ്‌സിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*