സൂപ്പര്‍താരം കളിക്കില്ല; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി..!!

ഐപിഎല്ലിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ന്യൂസിലാന്‍ഡ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നെര്‍ ഐപിഎല്‍ കളിക്കില്ല. കാല്‍മുട്ടിനേറ്റ പരിക്കേറ്റതാണ് താരത്തിന് വിനയായത്. ഒന്‍പത് മാസത്തോളം മിച്ചല്‍ സാന്റ്‌നെറിന് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും.

ഇംഗ്ലണ്ടുമായുള്ള ഏകദിന മത്സരങ്ങള്‍ക്കിടെ ബുദ്ധിമുട്ട് തോന്നിയ താരം കാല്‍മുട്ട് സ്‌കാന്‍ ചെയ്യുകയും പരിക്ക് ഗുരുതരമാണെന്ന് വ്യക്തമാവുകയും ചെയ്യുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ മാത്രമാണ് പരിക്ക് ഭേദമാക്കാന്‍ സാധിക്കൂ എന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം പരിക്ക് ഭേദമായി തിരിച്ചെത്താന്‍ ആറ് മുതല്‍ ഒന്‍പത് മാസങ്ങള്‍ വരെ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, ഐപിഎല്ലിനെ കൂടാതെ ഇംഗ്ലണ്ടുമായുള്ള വെസ്റ്റന്‍ഡീസിന്റെ ടെസ്റ്റ് പരമ്പരയില്‍ സാന്റ്‌നര്‍ക്ക് കളിക്കാനാകില്ല.

രണ്ട് വര്‍ഷത്തിനു ശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലില്ലേക്ക് തിരിച്ചെത്തുന്നത്. മഹേന്ദ്ര സിംഗ് ധോണി നായകനായ ടീമില്‍ പഴയ താരങ്ങളെല്ലാം തിരിച്ചെത്തിയിട്ടുണ്ട്. 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സാന്റ്‌നറിനെ ഈ സീസണില്‍ സ്വന്തമാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*