സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സത്യന് നഷ്ടമായത് സ്വന്തം ജീവന്‍..!!

പുഴയില്‍ മുങ്ങിയ സുഹൃത്തിനെ രക്ഷിച്ചിക്കുന്നതിനിടെ പെട്ടികടക്കാരന് സ്വന്തം ജീവന്‍ നഷ്ടമായി. കൊല്ലം നെടുമണ്‍കാവ് സ്വദേശി സത്യനാണ് സുഹൃത്ത് മോഹനനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണത്തിലേക്ക് മുങ്ങിത്താഴ്ന്നത്. തന്റെ ജീവന്‍ രക്ഷിച്ച സുഹൃത്തിന്റെ ജീവന്‍ നഷ്ടമായതിന്റെ വേദനയിലാണ് മോഹനന്‍.

മുടി വളരാൻ ഈ ആഹാരങ്ങള്‍ കഴിച്ചാൽ മതി..!!

നെടുമണ്‍കാവ് ആറ് മുറിച്ചു കടക്കുന്നതിനിടെ മോഹനന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. സംഭവം കണ്ട് സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സത്യന്‍ ആറിലേക്ക് എടുത്ത് ചാടി സുഹൃത്തിനെ കരയ്‌ക്കെത്തിച്ചു തിരികെ നീന്തി കയറുന്നതിനിടെയാണ് കയത്തില്‍പ്പെട്ട് സത്യന്‍ മുങ്ങി മരിക്കുന്നതെന്ന് ദൃസാക്ഷിയായ ഷിഹാബ് പറഞ്ഞു.

മാന്‍ ഹോളില്‍ അകപെട്ട ഇതര സംസ്ഥതൊഴിലാളികളെ രക്ഷപെടുത്താന്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ നൗഷാദിന്റെ സംഭവത്തിന് സമാനമാണ് കൊല്ലം നെടുമണ്‍കാവിലും സത്യനിലൂടെ കണ്ടത്.  പെട്ടികടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുബത്തെ സത്യന്‍ നോക്കിയിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*