ശ്രീദേവി മരിച്ചപ്പോള്‍ എല്ലായിടത്തും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പുകളുമാണ്; സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്തായിരിക്കും അവസ്ഥ; പരിസരം മറന്ന് കോമഡിയടിച്ച കസ്തൂരിക്ക് രൂക്ഷ വിമര്‍ശനം..!!

നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. ബോളിവുഡും കോളിവുഡും തുടങ്ങി ഇന്ത്യ മുഴുവന്‍ നിറഞ്ഞ് നിന്ന ശ്രീദേവിയുടെ മരണം തന്നെയായിരുന്നു എല്ലാ വാര്‍ത്ത ചാനലുകളിലും.

താരങ്ങളും, ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ശ്രീദേവിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇതിനിടെ ശ്രീദേവിയുടെ മരണത്തെയും ചാനല്‍ ചര്‍ച്ചകളെയും പരിഹസിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടി കസ്തൂരി. ഇതോടെ നടിയ്‌ക്കെതിരെ പ്രതിഷേധവുമായി പലരും രംഗത്തെത്തുകയും ചെയ്തു.

ശ്രീദേവിയുടെ മരണത്തെ കുറിച്ച് പലരും ട്വീറ്റുകളിട്ടുണ്ടെങ്കിലും, തെന്നിന്ത്യന്‍ നടി കസ്തൂരി ട്വിറ്ററിലൂടെ പറഞ്ഞത് ഇത്തിരി കൂടി പോയി. അത് പറയേണ്ട സമയം ഇതല്ലായിരുന്നു എന്നാണ് പലരും പറയുന്നത്. നടിയുടെ ട്വീറ്റിന് പലയിടത്ത് നിന്നും വിവാദങ്ങള്‍ തലയുയര്‍ത്തിയിരിക്കുകയാണ്.  ശ്രീദേവിയുടെ മരണത്തിന് ശേഷം എല്ലാ ചാനലുകളിലും ശ്രീദേവിയുടെ പാട്ടുകളും വീഡിയോ ക്ലിപ്പുകളുമാണ്. അങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ എന്നെങ്കിലും മരിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു കസ്തൂരിയുടെ ട്വീറ്റില്‍ പറഞ്ഞിരുന്നത്.

ശ്രീദേവി മരിച്ച് കിടക്കുമ്പോള്‍ തന്നെ ഇതുപോലുള്ള തമാശ എങ്ങനെ പറയാന്‍ തോന്നുന്നു. എന്നാണ് പലരും നടിയുടെ ട്വീറ്റിനെതിരെ വിമര്‍ശനത്തോടെ ചോദിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ അതൊരു സറ്റയര്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നും നടി പറയുന്നു. തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ കിട്ടിയ തമാശയായിരുന്നു ഇത്. അത് താന്‍ കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു. ആ ഒരു സ്‌കില്ലുമാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും കസ്തൂരി പറയുന്നു. എന്നാല്‍ നടിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*