ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ സിനിമയില്‍ നിന്നും ഒഴിവാക്കി;സംവിധായകനെതിര നടി രംഗത്ത്..!!

കിം കി ഡുകുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സിനിമയിലെ ശക്തമായ കഥാപാത്രത്തില്‍നിന്നു തഴയപ്പെട്ടിട്ടുണ്ടെന്ന് നടിയുടെ ആരോപണം. 2013ല്‍ മോബിയസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം കി ഡുക് അവരെ തല്ലിയെന്നും സ്ക്രിപ്റ്റില്‍ ഇല്ലാതിരുന്ന ഒരു ‘സെക്സ്’ സീനില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ഈ നടി കഴിഞ്ഞ വര്‍ഷം തന്നെ കിം കി ഡുകിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

കിം കി ഡുക്കിന് പുറമേ അദ്ദേഹത്തിന്റെ പല സിനിമകളിലും നായകനായ ചോ ജേ ഹ്യുനും തന്നെ ബലാത്സംഗം ചെയ്തു. നായകന്റെ മാനേജറും അത്തരമൊരു ശ്രമം നടത്തിയതായി നടി വെളിപ്പെടുത്തി. തന്നോട് ലൈംഗികബന്ധം തുടരുകയാണ് എങ്കില്‍ അടുത്ത സിനിമയിലും അവസരം തരാം എന്ന് സംവിധായകന്‍ വാഗ്ദാനം ചെയ്തതായും താരം ആരോപിക്കുന്നു.കിം കി ഡുക്ക് സിനിമയുടെ പ്രീ പ്രൊഡക്ഷനില്‍ നിന്നും ഇറങ്ങി ഓടിയ മറ്റൊരു സ്ത്രീയാണ് ചാനല്‍ പരിപാടിയില്‍ വന്ന മൂന്നാമത്തെ ആള്‍. തന്നോട് ലൈംഗിക ചുവയില്‍ സംസാരിച്ച സംവിധായകന്‍ തന്റെ സ്വകാര്യ ഭാഗങ്ങളുടെ നിറം എന്തെന്നും മറ്റും ആരാഞ്ഞതാണ് നടിയെ പേടിപ്പെടുത്തിയത്.

എന്നാല്‍ തന്റെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സിനിമയെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് കിം പിഡി നോട്ട് ബുക്ക് ടീമിന് അയച്ച ടെക്സ്റ്റ് സന്ദേശത്തില്‍ വ്യക്തമാക്കി. ഞാനൊരു ചുംബനം മോഷ്ടിച്ചിട്ടുണ്ട്. അതിനപ്പുറം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഒന്നും ചെയ്തിട്ടില്ല. പലരുമായും അടുത്തിടപഴകിയിട്ടുണ്ടെങ്കിലും അതെല്ലാം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും കിം പറയുന്നു. വിവാഹജീവിതം നയിക്കുന്ന ആളെന്ന നിലയില്‍ ഇത്തരം ആരോപണങ്ങള്‍ തനിക്ക് നാണക്കേടാണെന്നും കിം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*