സെക്സിലെ ചില രസകരമായ വസ്തുതകള്‍ അറിയേണ്ടേ..!

ഒരുപാട് തവണ പറയുകയും എഴുതുകയും ചെയ്തിട്ടുള്ള കാര്യമാണെങ്കില പോലും  ലൈംഗികതയെ കുറിച്ച്‌ സംസാരിക്കാന്‍ എന്നും എല്ലാവര്‍ക്കും നൂറുനാവാണ്. സെക്സിനെ കുറിച്ച്‌ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന 10 വസ്തുതകളാണ് ഇവിടെ പങ്കുവെക്കുന്നത്.

1. ലോകത്ത് ഒരു ദിവസം നടക്കുന്നത് 100 മില്ല്യണ്‍ ലൈംഗിക ബന്ധങ്ങളാണ്.

2. ചുണ്ടുകള്‍ ചേര്‍ത്തു വെച്ചുള്ള ചുംബനം പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചുംബനം വഴി വായിലത്തെുന്ന പങ്കാളിയുടെ അധിക ഉമിനീര് പല്ലുകള്‍ക്ക് കേടുവരാനുള്ള സാധ്യത കുറക്കുന്നു.

3. ശരീരത്തിലെ അധിക കാലറികള്‍ കരിച്ചു കളയാന്‍ ചുംബനം പോലെ നല്ലൊരു മരുന്നില്ല. ഒരു ചുംബനം ശരീരത്തിലെ 26 കാലറി ഊര്‍ജമാണ് ഉപയോഗിക്കുന്നത്.

10 മിനിറ്റ് ചുംബിച്ചാലാകട്ടെ വിനിയോഗിക്കപ്പെടുന്നത് 260 കാലറി ഊര്‍ജവും.

4. പങ്കാളിക്ക് കടുത്ത തലവേദനയുണ്ടെങ്കില്‍ ലൈംഗിക ബന്ധം നല്ലൊരു മരുന്നാണ്. എന്നാല്‍ രതി മൂര്‍ച്ഛ ഉണ്ടാകാന്‍ ശ്രദ്ധിക്കണം. രതിമൂര്‍ച്ഛയിലൂടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ തലവേദനയകറ്റാന്‍ നല്ലതാണ്.

5. ദിവസവും പല തവണ ലൈംഗികതയെ കുറിച്ച്‌ ചിന്തിക്കുന്നവരാണോ നിങ്ങള്‍. ഓര്‍ക്കുക, നിങ്ങള്‍ ഒറ്റക്കല്ല, ലോകത്തിലെ 54 ശതമാനം പുരുഷന്‍മാരും 19 ശതമാനം സ്ത്രീകളും ദിവസത്തില്‍ പല തവണ ലൈംഗികതയെ കുറിച്ച്‌ ചിന്തിക്കുന്നവരാണ്.

6.  വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്ന പുരുഷന്‍മാര്‍ എവിടത്തുകാരാണെന്ന് അറിയാമോ. അമേരിക്കകാരും ഗ്രീക്കുകാരുമാണ് ഈ പട്ടികയില്‍ മുന്നില്‍. യഥാക്രമം 120ഉം 117ഉം തവണയാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇന്ത്യക്കാര്‍ വര്‍ഷത്തില്‍ 76 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ജപ്പാന്‍കാരാണ് പട്ടികയില്‍ പിന്നില്‍. വര്‍ഷത്തില്‍ 36 തവണയാണ് ജപ്പാന്‍കാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറ്.

7. വര്‍ഷത്തില്‍ ആറുമുതല്‍ ഒമ്ബത് ബില്ല്യണ്‍ വരെ ഗര്‍ഭ നിരോധന ഉറകളാണ് ലോകത്തില്‍ ഉപയോഗിക്കുന്നത്. തായ്ലന്റിലാണ് കൂടുതല്‍ ഗര്‍ഭനിരോധന ഉറകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്, മൂന്ന് ബില്ല്യണ്‍.

8. ഉശിരോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യായാമത്തിന്റെ ഫലം ചെയ്യും. മാസത്തില്‍ ഒരിക്കല്‍ അരമണിക്കൂര്‍ ഉശിരോടെ ബന്ധപ്പെടുന്നവരുടെ ശരീരഭാരം വര്‍ഷത്തില്‍ ഒന്നര കിലോ വരെ കുറയും. കൂടുതല്‍ ഭാരം കുറക്കണമെങ്കില്‍ കൂടുതല്‍ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. പക്ഷെ കാര്യങ്ങള്‍ ഉശിരോടെയാകണമെന്ന് മാത്രം.

9. രണ്ടാം ലോകമഹായുദ്ധകാലത്ത് ചതുപ്പുപ്രദേശത്തും വെള്ളത്തിലിറങ്ങുമ്ബോഴും തോക്കിന്റെ ബാരലുകള്‍ നശിക്കാതിരിക്കാന്‍ ഗര്‍ഭനിരോധന ഉറകൊണ്ട് വലിച്ചുകെട്ടിയിരുന്നു. ഇന്ന് അള്‍ട്രാസൗണ്ട് സ്കാന്‍ പരിശോധനക്ക് ഉറ ഉപയോഗിക്കാറുണ്ട്.

10. എല്ലാ വര്‍ഷവും ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്ത ആറ് പദങ്ങളുടെ പട്ടികയില്‍ വരുന്നതാണ് പുസി, ടിറ്റ്സ്, പോണ്‍, സെക്സ്, ന്യൂഡ്, ഗേള്‍സ് തുടങ്ങിയ പദങ്ങള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*