സീരിയലിലും കാസ്റ്റിങ് കൗച്ച്?; നടി രേഖയ്ക്ക് പറയാനുള്ളത് ഇതാണ്..!!

മലയാള സിനിമയില്‍ തന്നെ ഏറെ ചര്‍ച്ചയായ ഒന്നാണ് കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് നടികളുടെ തുറന്നു പറച്ചില്‍. നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍മ്മാതാവിനും സംവിധായകനുമുള്‍പ്പെടെ പലര്‍ക്കും വഴങ്ങി കൊടുക്കണമെന്ന വെളിപ്പെടുത്തലുമായി യുവ നായികമാരെത്തിയപ്പോള്‍ ഇതുവരെ മലയാള സിനിമ കൊണ്ടു നടന്ന മാന്യ മുഖത്തിനേറ്റ അടിയായി അത്.

അമ്മ കോടതി മുറിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെ, വിശന്ന് കരഞ്ഞ കുഞ്ഞിനെ പാലൂട്ടിയത് പൊലീസ് ഉദ്യോഗസ്ഥ; വൈറലായി ചിത്രം..!!

പക്ഷേ നായികമാരുടെ ധീരമായ തുറന്നു പറച്ചിലായിരുന്നു അത്. കാസ്റ്റിങ് കൗച്ചുകള്‍ സിനിമയില്‍ മാത്രമേയുള്ളോ? അപ്പോള്‍ സീരിയല്‍ നായികമാരുടെ അവസ്ഥയെന്താകും എന്നലോചിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി രേഖ. പരസ്പരത്തിലെ പത്മാവതിയെന്ന നിലയിലാണ് കൂടുതല്‍ പ്രേക്ഷകര്‍ക്കും രേഖയെ പരിചയം.

 ‘സിനിമകളില്‍ കാസ്റ്റിങ് കൗച്ച് ഉള്ളതായി കേട്ടിട്ടുണ്ടെങ്കിലും സീരിയല്‍ വ്യവസായത്തില്‍ അത്തരമൊന്ന് എന്റെ അറിവില്‍ ഇല്ല. പലതവണ ഓഡിഷന്‍ കഴിഞ്ഞാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. റോളുകള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റിന്റെ ആവശ്യമില്ല. യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍, കുറുക്കുവഴികളുടെ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം, ഒരു അഭിമുഖത്തില്‍ രേഖ പറഞ്ഞു.

പുതുമുഖങ്ങള്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളാണുള്ളത്. കഴിവുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാം. പുതിയ സീരിയലുകള്‍ക്കായി വരുന്ന പുതുമുഖങ്ങളെ ഞാന്‍ പലപ്പോഴും വിലയിരുത്താറുണ്ട്. ചിലരുടെ പ്രതിഭ കാണുമ്പോള്‍, എന്റെ ജോലി തന്നെ ഇല്ലാതാകുമോയെന്ന് ശങ്ക തോന്നും. പ്രേക്ഷകര്‍ എല്ലായ്‌പോഴും പുതിയ മുഖങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്. ധാരാളം മീഡിയ ഹൗസുകള്‍ ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം പോലെ പുതുമുഖങ്ങള്‍ക്ക് അവസരവുമുണ്ട്’ രേഖ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*