മദ്യപിച്ച് മേക്കപ്പ് റൂമിലെത്തിയ സഞ്ജയ് ദത്തിനെ ശ്രീദേവി പുറത്താക്കി വാതിലടച്ചു; അവിടെ നടന്നത് എന്താണെന്ന് ഇപ്പോഴും അറിയില്ലെന്ന് സഞ്ജയ്..!!

മരണ ശേഷവും ശ്രീദേവിയെ ബോളിവുഡ് കൈവിടാന്‍ ഉദ്ദേശമില്ല. ഇപ്പോള്‍ സഞ്ജയ് ദത്തിന്റെ കൂടെ അഭിനയിച്ച സമയം ശ്രീദേവിക്ക് താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു എന്ന കഥയാണ് പുറത്ത് വരുന്നത്. തുടര്‍ന്ന് ഇരുവരും വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു എന്നും ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

45കാരനൊപ്പം ഒളിച്ചോടിയ 17കാരിക്ക് ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ….

എണ്‍പതുകളുടെയും തൊണ്ണൂറുകളുടെയും ബോളിവുഡിലെ മിന്നും താരങ്ങളായ ഇവര്‍ തമ്മിലുള്ള പിണക്കം ഇന്‍ഡസ്ട്രിയിലെ പരസ്യമായ രഹസ്യമാണ്. ഒരിക്കല്‍ സഞ്ജയ് ദത്ത് തന്നെയാണ് ശ്രീദേവിയുമായുള്ള പിണക്കത്തിന്റെ കഥ വെളിപ്പെടുത്തിയത്.

 80 കളിലെ സൂപ്പര്‍ താരമായിരുന്നു ശ്രീദേവി. അതേ സമയം സഞ്ജയ് ദത്ത് അന്ന് ബോളിവുഡിലെ തുടക്കക്കാരന്‍ മാത്രമായിരുന്നു. ശ്രീദേവിയുടെ വലിയ ഒരു ആരാധകന്‍ ആയിരുന്നു ദത്ത്. ശ്രീദേവിയെ കാണാനായി ഇടക്ക് സെറ്റുകളില്‍ പോകുന്നത് പതിവായിരുന്നു. എന്നാല്‍ താരത്തിന് ശ്രീദേവിയെ കാണാന്‍ സാധിക്കാറില്ലായിരുന്നു.

ഒരു ജിതേന്ദ്രയുടെ നായികയായി അഭിനയിക്കുന്ന ഹിമ്മത്ത് വാലയുടെ ഷൂട്ടിങ് നടക്കുന്നത് സഞ്ജയ് ദത്തിന്റെ സിനിമയുടെ ലൊക്കേഷനടുത്താണ്. ഈ സമയത്താണ് ഷൂട്ടിങില്‍ സഞ്ജയ് എത്തിയത്. ശ്രീദേവി മേക്കപ്പ് റൂമിലായിരുന്നപ്പോള്‍ അവിടെ ചെന്ന് വാതിലില്‍ മുട്ടികയും ശ്രീദേവി വാതില്‍ തുറക്കുകയും ചെയ്തു.

മദ്യപിച്ച അവസ്ഥയില്‍ ചെല്ലുന്നതുകൊണ്ട് തനിക്ക് നടന്നത് ഒന്നും ഓര്‍മയില്ല എന്നാണ് സഞ്ജയ് ദത്ത് പിന്നീട് പറഞ്ഞത്. എന്തായാലും അവിടെ സംഭവിച്ചത് നല്ല കാര്യങ്ങളല്ലെന്ന് താരം പറയുന്നു. പേടിച്ചുവിറച്ച ശ്രീദേവി, സഞ്ജയെ ഇറക്കിവിട്ട് വാതിലടക്കുയായിരുന്നു, ഇങ്ങനെയായിരുന്നു ശ്രീദേവിയും സഞ്ജയ്യും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്.

പിന്നീട് ദത്തുമായി ശ്രീദേവി അഭിനയിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. പിന്നീട് സഞ്ജയ്യുടെ കൂടെ സമീന്‍ എന്ന ഒരു സിനിമ കമ്മിറ്റ് ചെയ്യേണ്ടി വന്നിരുന്നു. അതില്‍ ഒറ്റ സീന്‍ പോലും ഇവര്‍ ഒരുമിച്ച് കാണില്ല എന്ന് സംവിധായകന്‍ ഉറപ്പു കൊടുത്തതുകൊണ്ട് മാത്രമാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീദേവി തീരുമാനിക്കുന്നത്. സഞ്ജയ് ദത്ത്, വിനോദ് ഖന്ന, രജനീകാന്ത് എന്നിവര്‍ നായകന്മാരായ ചിത്രം പല കാരണങ്ങളാല്‍ റിലീസ് ആയില്ലായിരുന്നു.

പിന്നീട് ഖുദാ ഹവാ എന്ന ചരിത്രസിനിമയിലും ശ്രീദേവിക്കൊപ്പം സഞ്ജയ് ദത്തിന് അഭിനയിക്കാന്‍ അവസരമെത്തിയപ്പോള്‍ അത് ഏറ്റെടുത്തു. പക്ഷേ അവസാന നിമിഷം സഞ്ജയ് മാറി നാഗാര്‍ജുന എത്തുകയായിരുന്നു. അമിതാഭ് ബച്ചനായിരുന്നു നായകനായി അഭിനയിച്ചത്. സഞ്ജയ്, മദ്യത്തിനും ലഹരിക്കും അങ്ങേയറ്റം അടിമയായ സമയം ആയിരുന്നു അത്.

ഒടുവില്‍ ശ്രീദേവിയുടെ കരിയറിന്റെ മോശം സമയത്തും സഞ്ജയ് ദത്ത് കത്തിനില്‍ക്കുന്ന സമയത്ത് മഹേഷ് ഭട്ട് ഗുംരഹ് എന്ന സിനിമയുമായി ശ്രീദേവിയെ സമീപിച്ചു. താരം സമ്മതിച്ചതോടെ ചിത്രം നടന്ന. പക്ഷേ അവര്‍ ഒരുമിച്ച് അഭിനയിച്ചെങ്കിലും ഇരുവരും തമ്മില്‍ സെറ്റില്‍ സംസാരിക്കാറിലായിരുന്നു. ഷോട്ട് കഴിയുമ്പോള്‍ പലപ്പോഴും ശ്രീദേവി സഞ്ജയുടെ മുഖത്തു പോലും നോക്കാതെ പോകുമായിരുന്നു. മയക്കുമരുന്ന് അടിച്ചാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്നായിരുന്നു ശ്രീദേവിയുടെ ഭയം.

സൂപ്പര്‍ ഹിറ്റായ ചിത്രം കഴിഞ്ഞ വര്‍ഷങ്ങള്‍ക്കപ്പുറം സംവിധായകന്‍ കരണ്‍ ജോഹര്‍ ഇവരെ രണ്ടുപേരെയും 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ച് അഭിനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ ചിത്രത്തിനായി കഴിഞ്ഞ ഒക്ടോബറില്‍ ശ്രീദേവി കരാര്‍ ഒപ്പിട്ടതുമാണ്.

അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീദേവിയുടെ ഭര്‍ത്താവായാണ് സഞ്ജയ് ദത്ത് അഭിനയിക്കേണ്ടിയിരുന്നത്. വരുണ്‍ ധവാനും ആലിയ ഭട്ടുമായിരുന്നു സിനിമയിലെ മറ്റു താരങ്ങള്‍. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കാനിരുന്ന ചിത്രം ശ്രീദേവിയുടെ മരണത്തോടെ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രേക്ഷകര്‍ ആഗ്രഹിച്ച് ഒരു ഒത്ത് ചേരലാണ് നടക്കാതെയായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*