സംസ്ഥാനത്തെ ഐടി നയം മാറുന്നു; ബാങ്കിങ് മേഖല ഉള്‍പ്പെടെ ആറു മേഖലകളില്‍ പുതിയ മാറ്റങ്ങള്‍..!!

സംസ്ഥാന സര്‍ക്കാരിന്റെ ഐടി നയം മാറുന്നു. ശനിയാഴ്ച നടക്കുന്ന വാര്‍ഷിക അവലോകന യോഗത്തില്‍ പുതിയ നയനിലപാടുകള്‍ അവതരിപ്പിക്കും. ബാങ്കിങ് ഉള്‍പ്പെടെ ആറു മേഖലകളിലാണ് മാറ്റം ഉണ്ടാവുക.എല്ലാവര്‍ഷവും നയം അവലോകനം ചെയ്ത് കാലാനുൃസതമായി മാറ്റുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുന്നതെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. ഹാഷ്ടാഗ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയുടെ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആറു മേഖലകളിലാണ് ഐടി നയത്തില്‍ മാറ്റം വരിക.

1. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍

2. പഴയ സ്വകാര്യ ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍, ചിട്ടിക്കമ്പനികള്‍ തുടങ്ങിയവയുടെ നടത്തിപ്പു മേഖലകളില്‍

3. ഡാറ്റാ സംഭരണ-സമാഹരണ- വിശകലന മേഖലകളില്‍. ഇത് എല്ലാ മേഖലയിലും ബാധകമാകുന്ന പരിഷ്‌കാരങ്ങള്‍ ഉണ്ടാകും.

4. സൈബര്‍ സുരക്ഷാ കാര്യത്തില്‍

5. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച്

6. ബഹിരാകാശ സാങ്കേതിക മേഖലയുടെ കാര്യത്തില്‍

രണ്ട് മാസമായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഐടി നയത്തിന്റെ അവലോകനം നടക്കുകയായിരുന്നുവെന്നും ശനിയാഴ്ചത്തെ യോഗത്തില്‍ നയം മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്നും ശിവശങ്കര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*