റഷ്യയ്‌ക്കെതിരെ കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടവും; 60 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി..!!

മുന്‍ റഷ്യന്‍ ചാരന്‍ ബ്രിട്ടനില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റഷ്യയ്‌ക്കെതിരെ കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടവും. ചാരവൃത്തിയുമായി ബന്ധപ്പെട്ടു റഷ്യ നടത്തുന്ന നീക്കങ്ങള്‍ക്കു കനത്ത തിരിച്ചടിയെന്നോണം 60 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി.

ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ടു യുഎസില്‍ പ്രവര്‍ത്തിച്ചുവന്ന റഷ്യന്‍ നയതന്ത്രജ്ഞരും പുറത്താക്കപ്പെട്ടവരിലുണ്ട്. നയതന്ത്ര പരിരക്ഷയുടെ തണലില്‍ യുഎസില്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണു പുറത്താക്കപ്പെട്ട 60 റഷ്യന്‍ ഉദ്യോഗസ്ഥരുമെന്നു ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പല വിധത്തിലായി യുഎസില്‍ വര്‍ധിച്ചുവരുന്ന റഷ്യന്‍ ചാരവൃത്തി ട്രംപ് ഭരണകൂടത്തിനു സ്വീകാര്യമല്ലെന്നു വ്യക്തമാക്കാനാണു റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു രാജ്യം വിടാന്‍ ഏഴു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം, പുറത്താക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ യുഎസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടിക്കു പിന്നാലെ സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റും ട്രംപ് ഭരണകൂടം പൂട്ടി. യുഎസ് നാവിക താവളത്തിനു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കോണ്‍സുലേറ്റ്, നിലവിലത്തെ സാഹചര്യത്തില്‍ വന്‍ തോതില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനു പൂട്ടിട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*