രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു..!!

രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. വാഹനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനായിരുന്നു ക്രൂരത.

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ രണ്ടു ദിവസം മുമ്പ് എത്തിച്ച മദ്ധ്യവയസ്‌കൻ ഇന്നലെ മരണമടഞ്ഞിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു.  പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് അനിൽ കുമാറിനെ (50) ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ ആംബുലൻസിൽ മലമൂത്ര വിസർജനം നടത്തിയതിന്റെ പേരിൽ ഡ്രൈവറായ ഷഫീക്ക്, അനിൽ കുമാറിനെ സ്‌ട്രെച്ചറിൽ തലകീഴായി കിടത്തുകയായിരുന്നു.

സമീപത്ത് നിന്നവരാണ് ഇത് മൊബൈലിൽ ചിത്രീകരിച്ചത്.  അത്യാഹിത വിഭാഗത്തിന് മുന്നിൽ ആംബുലൻസ് നിര്‍ത്തിയപ്പോൾ ജീവനക്കാർ ആരും സഹായത്തിന് എത്തിയിരുന്നില്ല. തലഭാഗം നിലത്ത് ഇറക്കിവച്ച നിലയിൽ സ്‌ട്രെച്ചർ അടക്കം രോഗി തലകീഴായി കിടക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ ആംബുലൻസ് ഡ്രൈവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*