Breaking News

റബാഡയുടെ തകര്‍പ്പന്‍ ബൗളിംഗ്; സ്റ്റമ്പ് കറങ്ങിയത് പമ്പരം പോലെ; അതിമനോഹരമായ കാഴ്ചയെന്ന് വിദഗ്ധര്‍..!

കേപ്പ്ടൗണില്‍ നടക്കുന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ രണ്ട് ടീമുകളും മേധാവിത്വം ഉറപ്പിക്കാന്‍ ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്. പരമ്പരയില്‍ ഓരോ കളികള്‍ വീതം ജയിച്ച് രണ്ട് ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക 28/1 എന്ന നിലയിലാണ്. നേരത്തെ ഓസ്‌ട്രേലിയയെ 255 റണ്‍സിന് പോര്‍ട്ടീസ് ഓള്‍ ഔട്ടാക്കിയിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക 311 റണ്‍സായിരുന്നു നേടിയത്. മത്സരത്തില്‍ ഇന്നലെ ശ്രദ്ധേയമായ നിമിഷം ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പുറത്താകലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് മറുപടി പറയാനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍മാര്‍ ആദ്യമേ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ പ്രധാന പേസറായ കഗിസോ റബാഡയെ വാര്‍ണര്‍ കണക്കിന് പ്രഹരിച്ചു. എന്നാല്‍ അസാമാന്യ തിരിച്ചു വരവിലൂടെ റബാഡ വാര്‍ണറെ പുറത്താക്കി.

ലെഗ് സ്റ്റമ്പിന് മുന്നില്‍ പിച്ച് ചെയ്ത പന്ത് ഓഫ് സ്റ്റമ്പിലേക്ക് കയറുകയായിരുന്നു. പന്തിന്റെ വേഗതയില്‍ സ്റ്റമ്പ് കറങ്ങി തെറിച്ച് വീഴുകയായിരുന്നു. വാര്‍ണര്‍ക്ക് പോലും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. അതിമനോഹരമായ കാഴ്ചയെന്നായിരുന്നു ആ നിമിഷത്തെ ക്രിക്കറ്റ് വിദഗ്ധര്‍ വിശേഷിപ്പിച്ചത്. 14 പന്തില്‍ നിന്നും 30 റണ്‍സുമായാണ് വാര്‍ണര്‍ പുറത്തായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*