പ്രേമം നായിക സായി പല്ലവിയെ അഭിനന്ദിച്ച്‌ സിനിമാലോകം, തീരുമാനത്തിന് പിന്നില്‍.?

സിനിമാലോകത്തിലേക്ക് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ തുടക്കം കുറിച്ച്ത. താരത്തിന്റെ ജാതകം തന്നെ തിരുത്തിക്കുറിച്ച കഥാപാത്രമായിരുന്നു മലര്‍ മിസ്സ്. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കലിയിലാണ് താരത്തെ കണ്ടത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും തുടക്കം കുറിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

മലയാളത്തിലെപ്പോലെ തന്നെ അന്യഭാഷയില്‍ പ്രവേശിച്ചപ്പോഴും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ നിരവധി അപവാദങ്ങളും താരത്തിനെക്കുറിച്ച് പ്രചരിച്ചിരുന്നു. മലയാളിയെന്ന സംബോധന ചെയ്ത മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചതും സെറ്റില്‍ നായകന്‍മാര്‍ക്കൊപ്പം വഴക്കിട്ടതിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഏത് പരിപാടിയായാലും ചിത്രീകരണമായാലും സമയത്ത് എത്തണമെന്ന കാര്യത്തില്‍ സായി പല്ലവിക്ക് നിര്‍ബന്ധമുണ്ട്. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ കൃത്യനിഷ്ഠ വീണ്ടും അംഗീകരിക്കപ്പെട്ടത്. കാരുവിന്റെ തെലുങ്ക് റീമേക്കായ കാനത്തിന്റെ പ്രമോഷനല്‍ പരിപാടിയില്‍ കൃത്യസമയത്ത് എത്തുമെന് താരം അറിയിച്ചിരുന്നു. എന്നാല്‍ പരിപാടിയിലേക്കുള്ള താരത്തിന്‍രെ വരവ് എല്ലാവരെയും അമ്പരപ്പിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തെലുങ്ക് ചിത്രത്തിന്റെ പ്രമോഷമന്‍ പരിപാടി നടക്കുന്ന വേദിയിലേക്ക് സായി പല്ലവി വന്നിറങ്ങിയത് ബൈക്കിലായിരുന്നു. ഇതാണ് എല്ലാവരെയും അമ്പരപ്പെടുത്തിയത്. നീലസാരിയുടുത്താണ് താരം പരിപാടിക്കെത്തിയത്. ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് സമയത്തിന് എത്താന്‍ പറ്റില്ലെന്ന്് മനസ്സിലായപ്പോഴാണ് താരം അസിസ്റ്റന്റിന്റെ ബൈക്കില്‍ കയറി പരിപാടിക്കെത്തിയത്. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് താരം തന്നെ തെളിയിച്ചിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*