Breaking News

പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസം നടത്തിയ പാമ്പാട്ടി ശ്വാസം മുട്ടി മരിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ..!!

പാമ്പിനെ കുറിച്ചൊരു പഴമൊഴിയുണ്ട്. പാലുകൊടുത്ത വളര്‍ത്തിയ കൈയില്‍ കൊത്തുന്ന ജീവിയാണ് പാമ്പെന്ന്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഈ പഴമൊഴിയൊക്കെ ശരിയാണല്ലോ എന്നാലോചിക്കും. കഴിഞ്ഞ ദിവസം യുപിയിലെ മൗനാഥിലാണ് ഏവരേയും ഞെട്ടിപ്പിക്കുന്ന ദുരന്തം സംഭവിച്ചത്.

പെരുമ്പാമ്പിനെയും കൊണ്ട് അഭ്യാസം നടത്തുകയായിരുന്ന പാമ്പാട്ടി ആളുകള്‍ നോക്കിനില്‍ക്കെ ശ്വാസം മുട്ടി പിടഞ്ഞുമരിച്ചു. പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസം നടത്തുകയായിരുന്നു ഇയാള്‍. പെട്ടെന്ന് കഴുത്തില്‍ പിടിമുറുക്കിയ പാമ്പ് പാമ്പാട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നു. ഇയാള്‍ പിടഞ്ഞ് വീഴുന്നത് ആളുകള്‍ കണ്ടെങ്കിലും ഇത് അഭ്യാസത്തിന്റെ ഭാഗമാണെന്ന് കരുതിയ കാണികള്‍ അപകടം തിരിച്ചറിയുമ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.

എഴുന്നേറ്റുനിന്നുകൊണ്ടാണ് ഇയാള്‍ പാമ്പിനെ കഴുത്തില്‍ ചുറ്റുന്നത്. പിന്നീട് പതിയെ നിലത്തിരുന്ന ഇയാള്‍ സെക്കന്‍ഡുകള്‍ക്കകം നിലത്തേക്ക് വീണു. അപ്പോഴും കാണികള്‍ ഇത് അഭ്യാസത്തിന്റെ ഭാഗമാണെന്ന് കരുതി കണ്ടുനിന്നു. ആ സമയം ശ്വാസം മുട്ടി മരണത്തിന്റെ വക്കിലെത്തി നില്‍ക്കുകയായിരുന്നു പാമ്പാട്ടി. അതിനുശേഷം മൂന്ന് പേര്‍ ഓടിയെത്തി പാമ്പിനെ വലിച്ചുമാറ്റി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാമ്പിനെ കഴുത്തില്‍ചുറ്റി സ്ഥിരമായി അഭ്യാസം കാണിക്കാറുള്ളയാളാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ട യുവാവ്. അതുകൊണ്ടാണ് കാണികള്‍ ആദ്യം ഇടപെടാതിരുന്നത്. എന്നാല്‍ എഴുന്നേറ്റുനിന്ന് പെരുമ്പാമ്പിനെ കഴുത്തിലിട്ടപ്പോള്‍ തന്നെ അത് വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതായി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാനാകും. ശ്വാസം മുട്ടിയതനുസരിച്ചാണ് യുവാവ് നിലത്തേക്കിരുന്നതും പിന്നീട് തലയടിച്ച് മുന്നോട്ടുവീണതും. അപ്പോഴേക്കും പാമ്പ് ശരിക്കും വരിഞ്ഞ് മുറുക്കുകയും ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*