‘പാക്കിസ്ഥാന്‍ ബോംബ്’: താന്‍ പ്രസംഗിച്ചെന്ന് പിള്ള; പക്ഷേ വാക്കുകള്‍ മാറ്റിപ്പറയുന്നു…!!

പാക്കിസ്ഥാന്‍ ബോംബ് പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നയതായി ആര്‍. ബാലകൃഷ്ണപിള്ള. ഇന്ത്യ പാക്കിസ്ഥാനില്‍ പോയി രണ്ട് ബോംബു പൊട്ടിക്കുമെന്ന് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് യോഗത്തിലാണ് പിള്ള പ്രസംഗിച്ചത്. സംസ്ഥാന ക്യാബിനറ്റ് പദവി വഹിക്കുന്ന സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍കൂടിയായ പിള്ളയുടെ പ്രസംഗം കടുത്ത രാജ്യവിരുദ്ധവും നിയമനപടിക്ക് ഇടയാക്കുന്നതുമാണെന്ന്  റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ആ പറഞ്ഞതില്‍ എന്താണ് തെറ്റ്? ആ രീതിയില്‍ ബിജെപിയുടെ നീക്കമുണ്ട്. തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനായി പാക്കിസ്ഥാനില്‍ പോയി രണ്ട് അടി അടിക്കാനാണ് ബിജെപി പരിപാടി എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടോ?” എന്ന്  പിള്ള ന്യൂസ് പോര്‍ട്ടലായ 24 കേരളയോട് ചോദിച്ചു.

എന്നാല്‍,  മുമ്പ് പറഞ്ഞത് തിരുത്തിപ്പറയുകയാണ് തന്ത്രപരമായി മാറ്റിപ്പറയുകയാണ് ബാലകൃഷ്ണപിള്ള. ബിജെപിയെക്കുറിച്ചല്ല, ഇന്ത്യന്‍ സര്‍ക്കാരിനെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചുമായിരുന്നു പിള്ളയുടെ പരാമര്‍ശം.

”എന്റെ പ്രസംഗം അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചയാകുകയാണെങ്കില്‍ ആകട്ടെ. ആര്‍. ബാലകൃഷ്ണപിള്ള അന്താരാഷ്ട്ര വേദിയില്‍ ഒക്കെ ഒന്ന് അറിയപ്പെടട്ടെ. പാക്കിസ്ഥാനില്‍ പോയി ബിജെപി അടിയ്ക്കും. എന്നിട്ട് പറയും ഞങ്ങളില്ലാതെ നിലനില്‍പ്പില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം. അതാണ് നടക്കാന്‍ പോകുന്നത്.

ബിജെപിയുടെ വിദേശ നയം തെറ്റിപ്പോയി, സാമ്പത്തിക നയം തെറ്റിപ്പോയി. ഇനി ഇപ്പോള്‍ പിടിച്ചു നില്‍ക്കാനായി ബിജെപി കുഴപ്പമുണ്ടാക്കും. ഒരു കാരണവും ഇല്ലാതെ ബിജെപി ഹീറോ ചമയാന്‍ ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ ചെയ്യുന്നത് അവിടെ രാഷ്ട്രീയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ അതിര്‍ത്തിയില്‍ അടിയുണ്ടാക്കലാണ്. ബിജെപി ചെയ്യാന്‍ പോകുന്നതും അതാണ്. അത്രയേ ചെങ്ങന്നൂര്‍ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിട്ടുള്ളൂ,” പിള്ള പറഞ്ഞു.

എന്നാല്‍, പിള്ള പറഞ്ഞത് ഇങ്ങനെയാണ്:  ”… ഇനി ഒറ്റ മാര്‍ഗ്ഗമേയുള്ളു, വടക്കേ ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍. ആരംഭിച്ചിട്ടുണ്ട് അതിനുള്ള വേല. പാക്കിസ്ഥാനിലേക്ക് പോയി രണ്ട് ബോംബു പൊട്ടിക്കുക. രാജ്യത്തെ ഹിന്ദുക്കളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പറയുക. സൂക്ഷിച്ചിരുന്നോ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ടിവി നോക്കിയിരുന്നാല്‍ മതി…

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*