ഓര്‍മ്മകളില്‍ മരിക്കാതിരിക്കാന്‍ മൈതാനത്തിന് നായകന്റെ പേര്..!!

അകാലത്തില്‍ പൊലിഞ്ഞുപോയെ നായകന്റെ ഓര്‍മകള്‍ മരിക്കാതെ നിലനിര്‍ത്തുകയാണ് ഇറ്റാലിയന്‍ സെരി എ ക്ലബ് ഫിയോറെന്റിന. ടീമിന്റെ പരിശീലന മൈതാനത്തിന് ഡേവിഡ് അസ്‌റ്റോറിയുടെ പേര് നല്‍കാനാണ് ക്ലബിന്റെ തീരുമാനം. ക്ലബ് പ്രസിഡന്റ് മരിയോ കോഗ്‌നിനിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം ആദ്യമാണ് അസ്‌റ്റോറി മരിക്കുന്നത്. ഏറ്റവും വൈകാരികമായ യാത്രയയപ്പാണ് ഇറ്റാലിയന്‍ ആരാധകര്‍ അസ്‌റ്റോറിക്ക് നല്‍കിയത്. തുടര്‍ന്ന് അസ്‌റ്റോറിയോടുള്ള ആദരസൂചകമായി താരം അണിഞ്ഞിരുന്ന 13-ാം നമ്പര്‍ ജേഴ്‌സി ടീം ഉപയോഗിക്കില്ലെന്ന് അറിയിച്ചു. മാത്രമല്ല ടീം അസ്‌റ്റോറിയ്ക്ക് വേണ്ട് പ്രത്യേക കരാര്‍ തയ്യാറാക്കി. ഇതിലൂടെ ജീവാതാവസനം വരെ അസ്‌റ്റോറിയുടെ ഭാര്യക്കും കുഞ്ഞിനും നിശ്ചിത തുക ലഭിക്കും. ഇതിന് പിന്നാലെയാണ് പരിശീലന മൈതാനത്തിനും താരത്തിന്റെ പേര് നല്‍കാന്‍ ക്ലബ് തീരുമാനിച്ചത്.

അസ്‌റ്റോറിയുടെ ഓര്‍മകള്‍ എന്നെന്നും നിലനിര്‍ത്താനുള്ള പദ്ധതികളാണ്് ക്ലബ് നടത്തുന്നത്. എസി മിലാനില്‍ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയ അസ്‌റ്റോറി മിലാന്‍ ക്ലബിനു വേണ്ടി മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. പിന്നീട് കാളിയാഗ്രിയിലെത്തിയ താരം കരിയറില്‍ ആറു വര്‍ഷം അവിടെ ചിലവഴിച്ചു. 2015 ല്‍ റോമയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് അസ്‌റ്റോറി ഫിയോറെന്റിനയിലെത്തിയത്. ക്ലബിനായി നൂറിലേറെ മത്സരങ്ങള്‍ കളിച്ച അസ്‌റ്റോറി ഈ സീസണ്‍ തുടക്കത്തിലാണ് ക്യാപ്റ്റന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇറ്റാലിയന്‍ ദേശീയ ടീമിനായി 14 മത്സരങ്ങളിലും അസ്‌റ്റോറി കളിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*