ഞങ്ങള്‍ എപ്പോഴും ഒരുമിച്ചാണ്; ഞാന്‍ ഇനി വേറെ ആരുടെയെങ്കിലും കൂടെ പോയാല്‍ ടൈഗറിനെ ഉപേക്ഷിച്ചതാണെന്ന് പറയും: ദിഷ പട്ടാണി…!!

ഗോസിപ്പുകള്‍ക്ക് പഞ്ഞമൊന്നും ഇല്ലാത്ത സിനിമാ മേഖലയാണ് ബോളിവുഡ്. സിനിമാ താരങ്ങളെ ഒരുമിച്ച് കണ്ടാലുടന്‍ അവര്‍ പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ തന്നെ പറയും പിന്നീടത് ആരാധകരും വിശ്വസിക്കും. അടുത്തിടെ പ്രണയജോഡികള്‍ എന്ന ലേബല്‍ വീണ രണ്ട് താരങ്ങളാണ് ദിഷ പട്ടാനിയും ടൈഗര്‍ ഷെറോഫും. എന്നാല്‍ ടൈഗര്‍ തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് ദിഷ പറഞ്ഞു.

ദിഷയുടെ വാക്കുകള്‍:

 ‘തിയ്യറ്ററിലും പാര്‍ട്ടികളും കാണുമ്പോഴേക്കും ആളുകള്‍ ഞങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കഥകള്‍ പ്രചരിപ്പിക്കും. ഞങ്ങളുടെ മികച്ച പ്രകടനം കാണാനാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനാല്‍ ഞാന്‍ എന്റെ ജോലിയിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഞാന്‍ സിനിമാ മേഖലയില്‍ വന്നിട്ട് അധികം നാളായിട്ടില്ല. അതിനാല്‍ എനിക്ക് എന്റെ കഴിവ് തെളിയിക്കേണ്ടതുണ്ട്.

ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും. അതിനാലാണ് ആളുകള്‍ ഓരോ കഥകള്‍ പറഞ്ഞുണ്ടാക്കുന്നത്. ഞാന്‍ ഇനി വേറെ ആരുടെയെങ്കിലും കൂടെ പുറത്തു പോയാല്‍ ഉടന്‍ അവര്‍ പറഞ്ഞുണ്ടാകും അയാള്‍ക്കു വേണ്ടി ഞാന്‍ ടൈഗറിനെ ഉപേക്ഷിച്ചതാണെന്ന്. ശരിക്ക് പറഞ്ഞാല്‍ എനിക്ക് ഈ മേഖലയില്‍ ടൈഗര്‍ ഷ്‌റോഫ് അല്ലാതെ മറ്റൊരു സുഹൃത്തില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും നൃത്തം ഇഷ്ടമാണ്. അതുപോലെ തന്നെ വര്‍ക്കൗട്ട് ചെയ്യാനും.

ഞങ്ങള്‍ തമ്മില്‍ പരിശുദ്ധമായ ബന്ധമാണുള്ളത്. അദ്ദേഹം ഭയങ്കര സഹായിയാണ്. വിനയമുള്ളവനാണ്. അത് അദ്ദേഹത്തിന് കുടുംബത്തില്‍ നിന്നും പകര്‍ന്ന് കിട്ടിയിട്ടുള്ളതാണ്. ടൈഗറിന്റെ മാതാപിതാക്കളെ കണ്ടു മുട്ടിയപ്പോള്‍ എനിക്ക് മനസിലാക്കാനായത് ഇതാണ്. അവര്‍ രണ്ടു പേരും വളരെ വിനയമുള്ളവരാണ്. ഈ കുടുംബത്തെ എന്റെ സുഹൃത്തുക്കളായി ലഭിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് എന്ത് ആവശ്യത്തിനും അവരുണ്ടാകുമെന്നെനിക്ക് ഉറപ്പുണ്ട് ദിഷ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*