Breaking News

ഞാന്‍ ഒരു തെറ്റു ചെയ്തു, വോട്ടര്‍മാര്‍ ചെയ്യില്ല; സ്വന്തം സര്‍ക്കാരിനെ അഴിമതി സര്‍ക്കാരെന്ന് വിളിച്ചതില്‍ മറുപടിയുമായി അമിത് ഷാ..!!

ഞാന്‍ ഒരു തെറ്റു ചെയ്തു എന്നാല്‍ കര്‍ണാടകയിലെ വോട്ടര്‍മാര്‍ തെറ്റ് ചെയ്യില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ആഴ്ച സംഭവിച്ച അബദ്ധത്തിനുള്ള മറുപടിയായിരുന്നു അത്.

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അമിത് ഷാ യെദ്യൂരപ്പ സര്‍ക്കാരിനാകും ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനുള്ള ഒന്നാം സ്ഥാനം ലഭിക്കുക എന്ന് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരിന് പകരമാണ് യെദ്യൂരപ്പ എന്ന് അറിയാതെ പറഞ്ഞത്.

എനിക്ക് ഒരു തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിക്കുകയാണ് അമിത് ഷാ ഇപ്പോള്‍. സിദ്ധരാമയ്യ സര്‍ക്കാരാണ് അഴിമതിക്കാര്‍ എന്ന് പറയേണ്ടതിന് ഞാന്‍ യെദ്യൂരപ്പ എന്ന് അറിയാതെ പറഞ്ഞു പോയി. കോണ്‍ഗ്രസ് പാര്‍ട്ടി ഇത് ആഘോഷിക്കാനും തുടങ്ങി. തെരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരുവില്‍ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ തുറന്നു പറച്ചില്‍. എനിക്ക് രാഹുല്‍ ഗാന്ധിയോടാണ് പറയാനുള്ളത് ഞാന്‍ തെറ്റു വരുത്തിയെന്നുവരാം എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ അത് ചെയ്യില്ല എന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിന്റെ കാര്യത്തില്‍ ഒരു മത്സരം നടത്തിയാല്‍ യെദ്യൂരപ്പ സര്‍ക്കാരിനായിരിക്കും ഒന്നാം സ്ഥാനം ലഭിക്കുകയെന്ന് അടുത്തിടെ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു എന്നാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സിദ്ധരാമയ്യ സര്‍ക്കാര്‍ എന്ന് അമിത് ഷാ പറഞ്ഞുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് മാറിപോവുകയായിരുന്നു.

സംഭവം കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്ളില്‍ പ്രചരിപ്പിച്ചിരുന്നു.സ്വന്തം ദേശീയാധ്യക്ഷന്‍ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാറായി യെദ്യൂയൂരപ്പ സര്‍ക്കാറിനെ വിലയിരുത്തിയതായി സിദ്ധരാമയ്യ പരിഹസിച്ചിരുന്നു. നുണകളുടെ രാജകുമാരന്‍ ഒടുവില്‍ സത്യം പറഞ്ഞു. അമിത് ഷാക്ക് നന്ദി എന്നായിരുന്നു സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്.

യെദ്യൂരപ്പയുടേതാണ് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ എന്ന പ്രസ്താവനയിലൂടെ കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*