നിങ്ങള്‍ വേര്‍പിരിയാന്‍ പോകുകയാണോ?; ആമിര്‍ മറുപടി നല്‍കിയത് കിരണിന്റെ ചുണ്ടില്‍ ചുംബിച്ച് (വീഡിയോ)

ഇതിലും നല്ല ഉത്തരങ്ങള്‍ സ്വപ്നങ്ങളില്‍ മാത്രം എന്നതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാനില്‍ നിന്നുണ്ടായത്. ആമിറിന്റെ അന്‍പത്തി മൂന്നാം പിറന്നാളായിരുന്നു ഇന്നലെ. മുംബൈയില്‍ ഭാര്യ കിരണ്‍ റാവുവിനൊപ്പം വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആമിര്‍ കേക്ക് മുറിച്ചു. പിറന്നാള്‍ കേക്ക് മുറിച്ചതിനേക്കാള്‍ മനോഹരമായത് ഭാര്യയ്ക്ക് നല്‍കിയ സ്‌നേഹ ചുടുചുംബനമായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആമിറിനും കിരണിനും നേരേയുള്ള ഗോസിപ്പുകള്‍ കൂടുതലായിരുന്നു. ഇവര്‍ തമ്മില്‍ അത്ര രസത്തിലല്ലെന്നായിരുന്നു ഗോസിപ്പുകള്‍. ദംഗല്‍ താരം ഫാത്തിമ സനയും ആമിറും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ വായടപ്പിക്കുന്നതായി ആ ചുംബനം. അത്രയേറെ സ്‌നേഹത്തോടെയായിരുന്നു ഇരുവരുടെയും ചുംബനം. എന്തായാലും ഇതോടെ ഗോസിപ്പുകള്‍ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആമിര്‍ ആരാധകര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*