നവ വരന് താടി വിനയായി; കല്ല്യാണ പന്തലില്‍ താടി വെച്ച വരനെ കണ്ട് ഭാവി അമ്മായിയപ്പന്‍ ഉടക്കി; പിന്നീട് സംഭവിച്ചത് നാടകീയ രംഗങ്ങള്‍….

കല്ല്യാണ പന്തലില്‍ താടി വെച്ച വരനെ കണ്ട് ഭാവി അമ്മായിയപ്പന്‍ ഉടക്കിയപ്പോള്‍ വിവാഹ പന്തലില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഒടുവില്‍ നാട്ടുകാരുടെയും പൊലീസിന്റെയും സമവായ ചര്‍ച്ചകള്‍ക്ക് ശേഷം വരന് ഭാവി ഭാര്യപിതാവിന്റെ മുന്‍പില്‍ മുട്ട് മടക്കേണ്ടി വന്നു.

ശ്രീദേവിയെ അമ്മയായി സങ്കല്‍പ്പിച്ച് യുവാവ് താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി..!!

താടി ഷേവ് ചെയ്തതിന് ശേഷമാണ് വരനെ ഇദ്ദേഹം വിവാഹ പന്തലില്‍ കയറാന്‍ അനുവദിച്ചത്. മധ്യപ്രദേശിലെ അജന്തി ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. അജന്തി സ്വദേശിയായ രാധേശ്യാമിന്റെ മകള്‍ സുപാലിയെയാണ് ഇത്തരത്തില്‍ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നുള്ള യുവാവായ മംഗല്‍ ചൗഹാന്‍ വിവാഹം കഴിച്ചത്.

തിങ്കളാഴ്ച രാത്രി വധൂഗൃഹത്തിലേക്ക് വിവാഹ ചടങ്ങുകള്‍ക്കായി എത്തിയ മംഗല്‍ ചൗഹാനെ കണ്ട് രാധേശ്യാമിന് കോപം അടക്കാനായില്ല. ഭംഗിയായി ഷേപ്പ് ചെയ്താണ് യുവാവ് താടി വെച്ചിരുന്നത്. എന്നാല്‍ താടി നീക്കം ചെയ്യാതെ വിവാഹ പന്തലിലേക്ക് കയറ്റില്ലെന്ന വാശിയുമായി രാധേശ്യം ഒരു ഭാഗത്ത് ഉറച്ച് നിന്നു.

വരനെ പിന്തുണച്ച് ഇദ്ദേഹത്തിന്റെ ബന്ധുക്കളും നിലയുറപ്പിച്ചതോടെ അവസാനം ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കു തര്‍ക്കമായി. മൂന്ന് വര്‍ഷം മുന്‍പ് മംഗല്‍ ചൗഹാന്റെ പിതാവിനെ വീട്ടില്‍ നിന്നും കാണാതായെന്നും ഇദ്ദേഹത്തെ തിരിച്ച് കിട്ടാതെ താടി വടിക്കില്ലെന്നാണ് വരന്റെ ശപഥമെന്നും ചെറുക്കന്റെ വീട്ടുകാര്‍ പറഞ്ഞു നോക്കി.

എന്നാല്‍ ഇതൊന്നും രാധേശ്യാമിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ല. ഒടുവില്‍ പൊലീസ് സംഭവ സ്ഥലത്തെത്തി. ഇരു വിഭാഗങ്ങളെയും സമവായത്തിലെത്തിച്ചു. താടി വടിക്കാന്‍ മംഗല്‍ ചൗഹാന് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു.

അങ്ങനെ ചൊവാഴ്ച രാവിലെ 10.30 യ്ക്കുള്ള ശുഭ മൂഹുര്‍ത്തത്തില്‍ വധൂവരന്‍മാരുടെ വിവാഹം നടന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*