നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛന്‍ കുത്തി കൊന്നു..!!

നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്.  ആതിര രാജ് (21) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. അച്ഛന്‍ തീരുമാനിച്ച വിവാഹത്തില്‍ പെണ്‍കുട്ടിയ്ക്ക് താല്‍പര്യമില്ലായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായുള്ള പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ വച്ചുതന്നെയാണ് രാജന്‍ കൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ആതിര മരിച്ചു. അച്ഛൻ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Contents

Comments

comments