മെസിയെപ്പോലെ തനിക്കും കഴിവ് ജന്മനാ ലഭിച്ചതാണെന്ന് ഉസൈന്‍ ബോള്‍ട്ട്; എന്നാല്‍ റൊണാള്‍ഡോ അങ്ങനെയല്ല..!!

ജമൈക്കന്‍ ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ടിന്റെ ഫുട്‌ബോള്‍ പ്രേമം പ്രസിദ്ധമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബില്‍ കളിക്കണമെന്നാണ് ബോള്‍ട്ടിന്റ ആഗ്രഹം. ജര്‍മന്‍ ഫുട്‌ബോള്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ വെളളിയാഴ്ച പരിശീലനത്തിനിറങ്ങാനിരിക്കുകയാണ് താരം. അതിനിടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി സ്വയം താരതമ്യം ചെയ്യുകയാണ് ഉസൈന്‍ ബോള്‍ട്ട്.

‘ഞാന്‍ ഒരു കടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകനാണ്, എന്നാല്‍ എനിക്ക് താരതമ്യം ചെയ്യാനാകുന്നത് ലയണല്‍ മെസിയുമായാണ്. കാരണം ഞങ്ങള്‍ ഇരുവരും ജന്മനാ കഴിവുള്ള താരങ്ങളാണ്, ബോള്‍ട്ട് ഓമ്‌നിസ്‌പോര്‍ട്ടിനോട് പറഞ്ഞു. ഞാന്‍ ഇത്രയും കാലം മനസിലാക്കിയതില്‍ നിന്ന്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജന്മാനാ കഴിവുള്ള താരമായിരുന്നില്ല, ഒരുപാട് കഠിനാധ്വാനം ചെയ്താണ് അദ്ദേഹം ഇവിടെവരെയെത്തിയത്. എന്നാല്‍ വേഗത്തിലോടാനുള്ള കഴിവ് എനിക്ക് ജന്മനാ ലഭിച്ചതാണ്, മെസിയെപ്പോലെ’, ബോള്‍ട്ട് വ്യക്തമാക്കി.

എട്ടുതവണ ഒളിംപ്്ക്‌സ് ജേതാവായ ബോള്‍ട്ട് 11 ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം് ട്രാക്കിനോട് വിട പറഞ്ഞത ബോള്‍ട്ട് പ്രൊഫഷണല്‍ ഫുട്‌ബോളറാകണമെന്ന ആഗ്രഹത്തിന് പിന്നാലെയാണ്. ഇതിനിടയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്, വിക്കറ്റിനിടയിലുള്ള ഓട്ടം മെച്ചപ്പെടുത്താന്‍ പരിശീലനവും ബോള്‍ട്ട് നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*