മായാവതിക്ക് നന്ദി; ഈ വിജയം ബിജെപിക്കുള്ള ജനങ്ങളുടെ മറുപടിയെന്ന് അഖിലേഷ് യാദവ്..!!

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിഎസ്പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പിയിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാല്‍ ജനങ്ങളുടെ പ്രതികരണം എന്താവുമെന്ന് സങ്കല്‍പ്പിക്കാവുന്നതേയുള്ളെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.

ഗോരഖ്പുരിലെയും ഫൂല്‍പ്പൂരിലെയും വിജയത്തിന് ബിഎസ്പിയ്ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നു. ഏറ്റവും അനുയോജ്യമായ മറുപടിയാണ് ജനങ്ങള്‍ ബിജെപിക്ക് നല്കിയത്. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്പിക്ക് ലഭിച്ച ലക്ഷക്കണക്കിന് വോട്ടുകളെന്നും അഖിലേഷ് യാദവ് പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ജിഎസ്ടി വന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. പലര്‍ക്കും ബിസിനസ്സില്‍ നഷ്ടങ്ങളുണ്ടായി. യുപിയിലെ തിരഞ്ഞെടുപ്പ് ഫലം സാമൂഹ്യനീതിയുടെ വിജയമാണ്. ബിജെപി ഒരിക്കലുംഅവരുടെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*