മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ പുനരവതരിപ്പിക്കേണ്ടി വന്നു; ഞാന്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകര്‍ന്ന രംഗമുണ്ടായിരുന്നു: സണ്ണി ലിയോണ്‍..!!

പോണ്‍രംഗത്ത് തിളങ്ങി നിന്ന സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡിലും നിറസാന്നിധ്യമാണ്. കാനഡയില്‍ ജനിച്ച കരന്‍ജിത് കൗര്‍ വോറ എന്ന ഈ പഞ്ചാബുകാരിയെ ആരാധകര്‍ സണ്ണിയെന്ന് വിളിച്ചു. ചില അഭിമുഖങ്ങളില്‍ സണ്ണി തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സീ5 എന്ന ചാനലില്‍ കരന്‍ജിത്ത് കൗര്‍ എന്ന പരമ്പരയില്‍ സണ്ണിയുടെ ഇതുവരെ ആരുമറിയാത്ത കഥകള്‍ പറയുകയാണ്.

അമേരിക്കയിലെ പോണ്‍രംഗത്തു നിന്ന് ബോളിവുഡിലേയ്ക്കുള്ള സണ്ണിയുടെ വളര്‍ച്ചയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. കരന്‍ജിത് കൗര്‍ എന്ന സ്വന്തം പേര് ഉപേക്ഷിച്ച് ലോകത്തിന് ഹൃദിസ്ഥമായ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചതിന്റെ രഹസ്യവും ഈ പരമ്പരയില്‍ പറയുന്നുണ്ട്.

സണ്ണി ലിയോണ്‍ തന്നെയാണ് തന്റെ സ്വന്തം ജീവിതം അവതരിപ്പിക്കുന്നത്. ‘ഈ പരമ്പരയ്ക്കുവേണ്ടി അണിയറ ശില്‍പികള്‍ തന്നെ സമീപിച്ചപ്പോള്‍ താന്‍ ആവേശത്തിലായെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. വളരെ നല്ലൊരു ഓഫറായിരുന്നു ഇത്. ഇത് എളുപ്പമുള്ള ഒരു കാര്യമാണെന്നായിരുന്നു ഞാന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍, ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഞാന്‍ ശരിക്കും വികാരാധീനയായി. നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ പുനരവതരിപ്പിക്കേണ്ടിവരുമ്പോള്‍ എല്ലാവരും അനുഭവിക്കുന്നതാവും ഈയൊരു ബുദ്ധിമുട്ട്.

ഈ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടി യാത്രയാവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. സണ്ണി പറഞ്ഞു. ഞാന്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. ഭാഗ്യത്തിന് സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തത്. മാതാപിതാക്കള്‍ മരിച്ചുപോയി. അതുകൊണ്ടു തന്നെ വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്’സണ്ണി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*