മമ്മൂട്ടിക്ക് പറ്റാത്തതായി ഒന്നുമില്ല,; വെളിപ്പെടുത്തലുമായി മലയാളത്തിന്‍റെ സൂപ്പര്‍താരം രംഗത്ത്..!!

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുകയാണ്. തമിഴിന് പിന്നാലെ വീണ്ടും തെലുങ്കില്‍ എത്തുന്നതിന്റെ ത്രില്ലിലാണ് മെഗാസ്റ്റാര്‍. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പം പേരന്‍പില്‍ പ്രവര്‍ത്തിച്ചതിലൂടെയാണ് താരം തമിഴകത്തേക്ക് തിരിച്ചെത്തിയത്. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്രയിലൂടെയാണ് താരം തെലുങ്കിലേക്ക് തിരിച്ചുവരവ് നടത്തുന്നത്.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മെഗാസ്റ്റാര്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്.യുവതാരങ്ങളെ വരെ അസൂയപ്പെടുത്തുന്ന തരത്തില്‍ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. പോയവര്‍ഷം കേവലം നാല് സിനിമകളിലായിരുന്നു അദ്ദേഹം അഭിനയിച്ചത്. എന്നാല്‍ ഇത്തവണ താരം അത് തിരുത്തിക്കുറിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മൂന്ന് സിനിമകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയെന്ന ബയോപികിലൂടെയാണ് അദ്ദേഹം തെലുങ്കിലേക്ക് തിരിച്ചെത്തുന്നത്.

തെലുങ്ക് ജനത ഏറെ ഇഷ്ടപ്പെട്ടിരുന്നു ബഹുമാനിച്ചിരുന്ന ഒരു മുഖ്യമന്ത്രിയുടെ ജീവിതകഥ പറയുന്ന സിനിമയാണ് യാത്ര. ചിത്രത്തില്‍ വൈ എസ് ആറിനെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ തിരഞ്ഞെടുത്തത് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയെയാണ്. മുന്‍പ് തെലുങ്ക് സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഏകദേശം 20 വര്‍ഷത്തോളം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മമ്മൂട്ടി ഒരു തെലുങ്ക് സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഈ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലാണ്. തമിഴിന് പിന്നാലെ തെലുങ്കിലേക്കുള്ള തിരിച്ചുവരവിനെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.

തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സ്വാതി കിരണം എന്ന തെലുങ്ക് സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പിന്നീട് മലയാളത്തില്‍ സജീവമായ താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇടയ്ക്ക് തെലുങ്ക് സിനിമയില്‍ നിന്നും അവസരം ലഭിച്ചിരുന്നുവെങ്കിലും സ്വീകരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. 2017 ലെ മികച്ച സിനിമകളിലൊന്നായ അനന്തോ ബ്രഹ്മ എന്ന സിനിമയൊരുക്കിയ മഹി വി രാഘവിനൊപ്പമാണ് ഇത്തവണ താരം കൈകോര്‍ത്തിട്ടുള്ളത്. അഞ്ച് മാസത്തോളം നിരന്തരം ശ്രമിച്ചതിന് ശേഷമാണ് മമ്മൂട്ടിയെ ലഭിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

കരിയറില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ വേഷത്തില്‍ മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമ ഒരുക്കുന്നതിന് മുന്‍പ് തന്നെ തിരക്കഥയെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിരുന്നു.  ആന്ധ്രപ്രദേശിലെ ജനങ്ങള്‍ക്ക് വൈഎസ് ആറിനോടുള്ള വൈകാരികമായ അടുപ്പത്തെക്കുറിച്ചുമൊക്കെ സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. മികച്ച ബയോപിക് ചിത്രങ്ങളിലൊന്നായി ഇത് മാറുമെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ നടക്കുന്നത് മുതല്‍ക്കെ തന്നെ തന്റെ മനസ്സില്‍ മമ്മൂട്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിനെ സംബന്ധിച്ച് വളരെ അനായാസമായി അവതരിപ്പിക്കാവുന്ന കഥാപാത്രമാണിത്.

മമ്മൂട്ടിയുടെ അഭിനയ മികവിനെക്കുറിച്ചും ഡയലോഗ് ഡെലിവറിയെക്കുറിച്ചുമൊക്കെ നേരത്തെ നിരവധിപേര്‍ വാചാലരായിരുന്നു. അതേ അഭിപ്രായം തന്നെയാണ് മഹിക്കുമുള്ളത്. രജനീകാന്തിനൊപ്പം ദളപതിയില്‍ അഭിനയിച്ചപ്പോഴും അംബേദ്കറായി വേഷമിട്ടപ്പോഴുമൊക്കെ ഈ മികവ് നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ നായകനായി ആരെത്തണമെന്ന കാര്യത്തില്‍ വേറെ സംശയമൊന്നുമുണ്ടായിരുന്നില്ല. ഏറ്റെടുത്ത കഥാപാത്രത്തെ മനോഹരമാക്കുന്നതിനായി അങ്ങേയറ്റം പരിശ്രമിക്കുന്ന താരം കൂടിയാണ് മെഗാസ്റ്റാര്‍. ഇതൊക്കെയാണ് തന്നെയും അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചതെന്നും സംവിധായകന്‍ വ്യക്തമാക്കി.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*