മാധ്യമപ്രവര്‍ത്തകനെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; അന്വേഷണത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഉത്തരവ്..!!

മാധ്യമപ്രവര്‍ത്തകനെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. മണല്‍ മാഫിയയ്ക്കെതിരെ പ്രതികരിച്ചതിനാണ് ദേശീയ ചാനല്‍ മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ്മയെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ന്യൂസ് വേള്‍ഡ് ചാനല്‍ റിപ്പോര്‍ട്ടര്‍ സന്ദീപ് ശര്‍മയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസുകാര്‍ക്കെതിരെ രണ്ട് തവണ ഒളികാമറ ഓപ്പറേഷന്‍ നടത്തിയ സന്ദീപ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നത പൊലീസ് അധികാരികള്‍ക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. സബ് ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ക്ക് അനധികൃത മണല്‍ ഖനനത്തില്‍ പങ്കുണ്ടെന്നും സന്ദീപ് കത്തില്‍ ആരോപിച്ചിരുന്നു. മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ബിന്ദ് എസ്.പി പ്രശാന്ത് ഖറേ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സര്‍ക്കാറിന് പ്രധാനമാണെന്നും സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*