ലൂസിഫറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒടിയന്റെ സെറ്റിലെത്തിയ പൃഥ്വി പറഞ്ഞത്…!!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ട് ഉടന്‍ തുടങ്ങും. ചിത്രത്തിന്റെ അവസാനഘട്ട ചര്‍ച്ചയ്ക്കായി പൃഥ്വിയും മുരളി ഗോപിയും ഒടിയന്റെ സെറ്റിലെത്തി. മോഹന്‍ലാലും പൃഥ്വിരാജും ഇക്കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു.

ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ മുരളീ ഗോപിയും, നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും വീഡിയോയില്‍ ഉണ്ടായിരുന്നു.  ലൂസിഫറിന്റെ അവസാനഘട്ട ചര്‍ച്ചയിലാണ് തങ്ങളെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളീ ഗോപി പറയുന്നു. ഇത്രയും നാള്‍ താനും മുരളിയും മനസ്സില്‍ കൊണ്ടുനടന്ന ചിത്രം ഇന്നാണ് മോഹന്‍ലാലിനെ വായിച്ചുകേള്‍പ്പിക്കുന്നതെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

അതേസമയം ലൂസിഫര്‍ നല്ലൊരു ചിത്രമായിരിക്കുമെന്ന ഉറപ്പുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്. ചിത്രം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് വീഡിയോ പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*