പ്രണയിക്കുന്നവര്‍ക്കിടയില്‍ അവിശ്വാസത്തിന് സ്ഥാനമില്ല : റിവഞ്ച് പോണ്‍ അറിയേണ്ടതെല്ലാം!

ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന വാക്കുകളില്‍ ഒന്നാണ് റിവഞ്ച് പോണ്‍. പ്രണയത്തിലിരിക്കെ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പ്രതീകാരം തീര്‍ക്കുന്നതിനായി പുറത്ത് വിടുന്ന പ്രവണതയെ ആണ് റിവഞ്ച് പോണ്‍ എന്ന് പറയുന്നത്.

ഒരു മണിക്കൂറിന് എത്ര രൂപ; ശരീരത്തിന് വിലപേശിയവന് കിടിലന്‍ മറുപടിയുമായി സാനിയ..!!

പ്രതികാര അശ്ലീലമെന്ന് മലയാളത്തില്‍ പറയാം എന്നാല്‍ അതിലും ക്രൂരമായ പ്രവര്ത്തികളാണ് ഇന്ന് നമ്മുടെ കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടക്കുന്നത്. അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പല രതിദൃശ്യങ്ങളും ഇത്തരത്തില്‍ പുറത്ത് വിട്ടവയാണ്. പലകേസുകളിലും ഇരകള്‍ ജീവനൊടുക്കിയ സംഭവങ്ങളും ഉണ്ടായി. പ്രണയിക്കുന്നവര്‍ക്കിടയില്‍ അവിശ്വാസത്തിന് സ്ഥാനമില്ല അതുകൊണ്ട് തന്നെ പരസ്പര സമ്മതത്തോടെ തന്നെ ചിലപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തും. എന്നാല്‍ പണി കിട്ടുക അതിന് ശേഷമാണ്.കാമുകന് വേണ്ടി കാമുകിയും, കാമുകിയ്ക്ക് വേണ്ടി കാമുകനും നഗ്ന ദൃശ്യങ്ങള്‍ പരസ്പരം അയച്ചുകൊടുക്കുന്നത് ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ അയക്കുന്ന വീഡിയോകളും പിന്നീട് റിവഞ്ച് പോണ്‍ ആയിമാറിയേക്കാം.

പങ്കാളികളില്‍ ഒരാള്‍ വഞ്ചിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമ്ബോഴാണ് ഇത്തരം സ്വകാര്യ വീഡിയോകള്‍ ഭീഷണിയാകുന്നത്. മലയാളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള വാക്കാണ് ‘തേപ്പ്’. ആ വാക്കും റിവഞ്ച് പോണു തമ്മില്‍ ബന്ധമുണ്ടെന്നാണ് കരുതുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് റിവഞ്ച് പോണ്‍ സൃഷ്ടിച്ചത് എന്ന് വേണമെങ്കില്‍ പറയാം. അശ്ലീല വീഡിയോകള്‍ കാണുക എന്നത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പതിവായ കാലമാണിത്. അശ്ലീല വീഡിയോകളില്‍ കാണുന്നത് അനുകരിക്കാനുള്ള ശ്രമങ്ങളും പലപ്പോഴും പിന്നീട് പ്രശ്നമായിട്ടുണ്ട്. എന്നാല്‍ ഒരു മൊബൈല്‍ ഫോണ്‍ കൊണ്ട് എന്തും പകര്‍ത്താമെന്ന സ്ഥിതി വന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു.വളരെ അടുത്ത കാലത്ത് മാത്രം പ്രത്യക്ഷപ്പെട്ട പ്രതിഭാസം ആയതിനാല്‍ റിവഞ്ച് പോണിനെ ചെറുക്കാനുള്ള നിയമവ്യവസ്ഥകള്‍ പലയിടത്തും ഇല്ല എന്നതാണ് സത്യം.

അമേരിക്കയില്‍ ചില സ്റ്റേറ്റുകളില്‍ ഇതിനെതിരെ നിയമം കൊണ്ടുവന്നിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*