ലോക വനിതാദിനത്തില്‍ പുരുഷന്മാർക്കെതിരെ കിടിലം ചോദ്യം ഉന്നയിച്ച്‌ രാജസ്ഥാന്‍ വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍..!!

സ്ത്രീകള്‍ ഒരു കാലത്ത് സ്വപ്നം കണ്ടിരുന്ന വിരിഞ്ഞ നെഞ്ചുള്ള പുരുഷന്മാരെ ഇപ്പോള്‍ കാണാനേയില്ല. പകരം കാണാനുള്ളത് അരയില്‍ ഉറയ്ക്കാത്ത ലോവെയിസ്റ്റ് ജീന്‍സിട്ട കൂറെ പയ്യന്മാരെയാണ്. ഇക്കൂട്ടര്‍ എങ്ങനെ തങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സുമന്‍ ശര്‍മ.

ചൈനീസ് ബഹിരാകാശനിലയം ഒരാ‍ഴ്ചക്കുള്ളില്‍ തകര്‍ന്ന് വീ‍ഴും; ഏറ്റവും കൂടുതല്‍ ഭയപ്പെടണ്ടത് കേരളവും; അതിനുള്ള കാരണങ്ങള്‍ ഇതാ..!!

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ നടത്തിയ ചടങ്ങിലാണ് സുമന്‍ ശര്‍മ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.’വിരിഞ്ഞ നെഞ്ചും കട്ടിരോമങ്ങളുമുള്ള പുരുഷമാരെയാണ് ഒരുകാലത്ത് പെണ്‍കുട്ടികള്‍ മോഹിച്ചിരുന്നത്. ഇക്കാലത്ത് അത്തരം വിരിഞ്ഞ നെഞ്ചുള്ള പുരുഷന്മാരെ കാണാനില്ല. പകരം അരയില്‍ ഉറയ്ക്കാത്ത സ്വന്തം ജീന്‍സ് പോലും സംരക്ഷിക്കാനറിയത്ത പയ്യന്മാരാണ് ഉള്ളത്. ഇവര്‍ തങ്ങളുടെ സഹോദരിമാരെ എങ്ങനെ സംരക്ഷിക്കും? ബിജെപി വനിതാ വിഭാഗത്തിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ശര്‍മ ചോദിച്ചു.

കാതില്‍ കമ്മലുമിട്ട് പെണ്‍കുട്ടികളെ പോലെ നടക്കുന്ന നമ്മുടെ ആണ്‍കുട്ടികള്‍ക്ക് എന്തുസംഭവിച്ചുവെന്ന് ചെയര്‍പേഴ്സണ്‍ അത്ഭുതം പ്രകടിപ്പിച്ചു.ഞാന്‍ ആരെയും വിമര്‍ശിക്കുകയല്ല..പക്ഷ ഈ അവസ്ഥ നമ്മള്‍ മാറ്റണം. നല്ല വിരിഞ്ഞ നെഞ്ചുള്ളവരായി ആണ്‍കുട്ടികളെ മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് അമ്മമാരുടെ ചുമതലയാണ് സുമന്‍ ശര്‍മ പറഞ്ഞു.

സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ സമൂഹത്തിലോ കുടുംബത്തിലോ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനോടും അവര്‍ക്ക് യോജിപ്പില്ല.പുരുഷന്മാരെ പിന്നിലാക്കി സ്ത്രീകള്‍ക്ക് അധികം മുന്നോട്ട് പോകാനാവില്ല. രണ്ടുകൂട്ടരും പരസ്പരപൂരകമാണെന്നും ഈ സംവിധാനത്തെ അലോസരപ്പെടുത്തരുതെന്നും സുമന്‍ ശര്‍മ പറഞ്ഞു. മുമ്ബ് ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്കൊപ്പം സെല്‍ഫിയെടുത്ത് പബ്ലിസിറ്റി സറ്റണ്ട് നടത്തിയ ആളാണ് സുമന്‍ ശര്‍മ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*