ലോക ശതകോടീശ്വര പട്ടികയിൽ പുതുതായി 59 ഇന്ത്യക്കാർ, ഒന്നാമൻ….

ലോകത്തെ ശത കോടീശ്വരന്മാരുടെ പട്ടിക പുറത്തു വിട്ടപ്പോൾ ഇന്ത്യക്ക് അഭിമാനിക്കാൻ ഏറെ. ഇന്ത്യയിൽ നിന്നും 59 പേരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 6500 കോടി രൂപക്ക് മേൽ സ്വത്തുള്ളവരാണ് ഈ ഭാഗ്യവാന്മാരുടെ ലിസ്റ്റിൽ പെടുക.

എസ്ബിഐയുടെ നിക്ഷേപ, വായ്പാ പലിശ നിരക്കുകളില്‍ വര്‍ദ്ധന.. അറിഞ്ഞിരിക്കാം..

ഇന്ത്യയിൽ ഏറ്റവും ഒന്നാം സ്ഥാനത് മുകേഷ് അംബാനിയാണ്. 292,500 കോടി രൂപയുടെ സമ്പത്തുള്ള അദ്ദേഹം ലോക നിലവാരത്തിൽ പത്തൊമ്പതാം സ്ഥാനത്താണ്. ഹാറൂൺ ഗോബൽ റിച്ച ലിസ്റ്റ് എന്ന സ്ഥാപനമാണ് 2017 ലെ ലോകത്തെ അതിസമ്പന്നരുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

 2694 ശതകോടീശ്വരന്മാരാണ് ലോകത്തു ആകെയുള്ളത്.സമ്പന്നരുടെ എണ്ണത്തിൽ ലോകത്തു ഒന്നാം സ്ഥാനം ചൈനക്കാണ്. 819 ശതകോടീശ്വരന്മാർ ചൈനക്കുണ്ട്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 571 പേര് മാത്രം. ഏറ്റവും കൂടുതൽ കോടീശ്വരികളായ വനിതകൾ ഉള്ളതും ചൈനയിൽ തന്നെ, 163 പേർ. ആമസോൺ ഉടമ 54കാരനായ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും വലിയ പണക്കാരൻ.

ഏറ്റവും പണക്കാരായ 10 ഇന്ത്യക്കാർ ഇവരാണ്;

1.മുകേഷ് അംബാനി, 2.ലക്ഷ്മി മിത്തൽ, 3.ദിലീപ് സാങ്‌വി, 4.ശിവ് നാടാർ, 5.ഗൗതം അദാനി, 6.സൈറസ് പൂനവാല, 7.അസിം പ്രേംജി, 8.ആചാര്യ ബാലകൃഷ്ണ, 9.ഉദയ് കൊടക്, 10.സാവിത്രി ജിൻഡാൽ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*