ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക;പിന്നാലെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍..!!

തന്റെ അഭിപ്രായങ്ങള്‍ ശക്തമായി തുറന്നടിക്കുന്ന ഗായികയാണ് ചിന്മയി. പലപ്പോഴും അതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഭീഷണികളും താരത്തെ തേടിയെത്താറിമുണ്ട്. എങ്കിലും തന്റെ അഭിപ്രായങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നടിക്കാന്‍ ചിന്മയിയ്ക്ക് ഭയവുമില്ല. പുറത്തു വരുന്ന ഭീഷണികള്‍ തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന ഭാവമാണ് ചിന്മയിക്ക്.

18കാരിയും 35കാരിയായ ടീച്ചറും തമ്മില്‍ പ്രണയം; സ്വവര്‍ഗപ്രണയത്തെ എതിര്‍ത്ത മാതാവിനെ കമിതാക്കള്‍ ചെയ്തത് ഞെട്ടിക്കുന്നത്….

പലരും പറയാന്‍ മടി കാണിക്കുന്ന കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ ഇവര്‍ വിളിച്ചു പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്ന മിടു ക്യാംപെയ്ന്‍ അതിനൊരു ഉദാഹരണമാണ്. ഇപ്പോഴിത പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക ആക്രമണത്തിനെതിരെയാണ് ചിന്മയി രംഗത്തെത്തിയിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഒരുപരിപാടിയില്‍ പങ്കെടുക്കവെയാണ് ചിന്മയിക്ക് നേരെ മോശമായ അനുഭവം ഉണ്ടായിരുന്നു. അത് ഗായിക ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതു സിനിമ മേഖലയിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ച വിഷയമായിരുന്നു.

എന്നാല്‍ തനിയ്ക്കുണ്ടായ ദുരനുഭവം ചങ്കുറ്റത്തോടെ തുറന്നു പറയാന്‍ കാണിച്ച ചിന്മയിയുടെ ധൈര്യം എല്ലാവരും അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടിക്കാലത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച്‌ നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളും രംഗത്തെത്തിയിരുന്നു. ഇതു തന്നെ ഏറെ ഞെട്ടിച്ചിരുന്നുവെന്ന് ചിന്മയി തന്നെ വ്യക്തമാക്കിയിരുന്നു. ഇത്രയും പേര്‍ക്ക് ഇത്ര കയ്പ്പേറിയ അനുഭവം ഉണ്ടായി എന്നു അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.

കുട്ടികളില്‍ നിന്ന് ചിന്മയില്‍ ലഭിച്ച സന്ദേശങ്ങള്‍ അവര്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നു. അധ്യാപകന്‍, സഹോദരന്‍, സഹയാത്രികന്‍, കുടുംബം, എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിട്ടിട്ടുള്ളത്. എന്നാല്‍ ഇത് വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ പങ്കുവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. കാരണം ഇതൊന്നും ആരും വിശ്വസിക്കാന്‍ തയ്യാറാവുകയില്ലത്രേ.

കൂടാതെ ഭയം മൂലവും ഇത്തരത്തിലുള്ള ഇത്തരത്തിലുളള സംഭവങ്ങള്‍ തുറന്നു പറായാന്‍ സാധിക്കാതെ വരുന്നുവെന്നും കുട്ടികള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടാകും എന്നാല്‍ ആണ്‍കുട്ടികളുടെ അവസ്ഥ ദുഃഖകരമാണ്.ഇതൊന്നു മറ്റുള്ളവരോട് തുറന്നു പറയാന്‍ കഴിയുന്നില്ല. പലപ്പോഴും നാണക്കേടാണ് കാര്യം. എന്നാല്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്നത് കുറ്റപ്പെടുത്തലാന്‍ണ്. അവള്‍ അത് ആസ്വാദിച്ചെന്നു തരത്തില്‍ മറ്റുള്ളവര്‍ പ്രചരിപ്പിക്കുമെന്നു കുട്ടികള്‍ പറയുന്നുണ്ട്.

ഇതു പോലെ തുറന്നു പറയാന്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണ് ചിന്മയി പറഞ്ഞു. ഇതു പോലെ എല്ലാവരും മുന്നോട്ട് വരണം. കൂടാതെ ഇത്തരത്തിലുള്ള ഹീനമായ അവസ്ഥകളിലൂടെ കടന്നു പോയവരെ പരിഹസിക്കുന്ന രീതി ഇന്നത്തെ സമൂഹം മാറ്റണമെന്നും ഗായിക പറഞ്ഞു. ശരീരം, വസ്ത്രം, ലിപ്സ്റ്റിക് , എന്നിങ്ങനെയുളള ഓരോന്നും കാണിച്ച്‌ ഇരകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു ചിന്മയി പറഞ്ഞു. ഒരിക്കലും വിചാരിക്കാത്ത സമയത്ത് തങ്ങള്‍ക്ക് നേരെ കൈകള്‍ ഉയരുമ്ബേള്‍ നമ്മള്‍ പകച്ചു പോകുമെന്നും ചിന്മയി പറഞ്ഞു.

ഇതുപോലെ തന്റെ ജീവിതത്തിലും സംഭവങ്ങള‍ നടന്നിട്ടുണ്ടെന്നു ചിന്മയി പറഞ്ഞിരുന്നു. ഞാന്‍ എട്ടാം വയസിലാണ് പഠിക്കുമ്ബോഴാണ് ആദ്യമായി ആക്രമണത്തിന് ഇരയാകുന്നത്. സംഭവം നടക്കുന്നത് ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു. സ്റ്റുഡിയോയില്‍ കിടന്നുറങ്ങുമ്ബോള്‍ എല്ലാവരും ബഹുമാനവും ആദരവും നല്‍കുന്ന ഒരാളാള്‍ തന്റെ കൈകള്‍ കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചിരുന്നു. ഇക്കാര്യം താന്‍ അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ അമ്മ ഇതിനെതിരെ പരാതിപ്പെട്ടിട്ടു പോലും കാര്യമുണ്ടായില്ല. കാരണം ആയാള്‍ സമൂഹത്തില്‍ ഇപ്പോഴും ദൈവ തുല്യനാണ്. ഇപ്പോഴും നല്ല രീതിയില്‍ തന്നെ ജീവിക്കുന്നുമുണ്ട്. ഗായിക ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*