കിടിലന്‍ മേക്കോവറുമായി സന്തോഷ് പണ്ഡിറ്റ്; പുതിയ സിനിമയില്‍ വില്ലന്‍..!!

പുതിയ സിനിമയ്ക്ക് വേണ്ടി കിടിലന്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റ്. ഏറ്റവും പുതിയ ചിത്രമായ ഉരുക്ക് സതീശന്‍ എന്ന സിനിമയിലാണ് ഈ ഗെറ്റപ്പില്‍ നടന്‍ എത്തുന്നത്. മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് പുതിയ ചിത്രത്തില്‍ സന്തോഷ് പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള പുതിയ മേക്കോവര്‍ നടത്തിയ താരത്തിന്റെ ചിത്രം ഫെയ്‌സ്ബുക്ക് പേജിലൂടെ സന്തോഷ് തന്നെയാണ് പുറത്തുവിട്ടത്.

സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്ന ചിത്രങ്ങളിലെല്ലാം സന്തോഷ് നായകനായാണ് പ്രത്യക്ഷപ്പെടുക. എന്നാല്‍ ഉരുക്കു സതീഷനില്‍ സന്തോഷ് പണ്ഡിറ്റ് നായകന് പകരം ക്രൂരനായ വില്ലനായാണ് പ്രത്യക്ഷപ്പെടുന്നത്. ഇരട്ടവേഷങ്ങളിലാണ് സന്തോഷ് ഈ ചിത്രത്തില്‍ എത്തുന്നത്. കുത്തഴിഞ്ഞ ജീവിതവും ജയില്‍ വാസവും ക്വട്ടേഷനുമായി കഴിയുന്ന ഉരുക്ക് സതീഷന്‍ എന്ന ഗുണ്ടയായും വിശാല്‍ എന്ന കഥാപാത്രത്തെയുമാണ് സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഇതുവരെ സന്തോഷ് പണ്ഡിറ്റ് ചെയ്ത ഏഴ് സിനിമകളിലും തിരക്കഥ, സംവിധാനം, നിര്‍മ്മാണം, ഗാനരചന, സംഗീതം ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന വിഭാഗങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്ന സന്തോഷ് പണ്ഡിറ്റ് ഇത്തവണയും ഇതെല്ലാം നിര്‍വ്വഹിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. എന്നാല്‍ മറ്റുസിനിമകളില്‍ നിന്നും ഈ ചിത്രത്തിലെ വ്യത്യസ്ഥത പുലര്‍ത്തുന്നു.

സന്തോഷ് പണ്ഡിറ്റ് ഇതുവരെ ചെയ്ത സിനിമകളില്‍ വിദ്യാസമ്പന്നനായ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ സതീഷന്‍ ചീട്ട് കളിച്ചതിന് പിടിക്കപ്പെട്ട് ജയിലിലാകുകയും പിന്നീട് കുറ്റകൃത്യങ്ങളുടെ വഴിയേ പോകുന്നതും ഒടുവില്‍ കൊലപാതക കേസില്‍ പ്രതിയാകുന്നതുമാണ് ചിത്രപശ്ചാത്തലം.

സിനിമയ്ക്കായി തല മൊട്ടയടിച്ച ചിത്രവും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം മുടി മൊട്ടയടിക്കാനുണ്ടായ സാഹചര്യവും വെളിപ്പെടുത്തുന്നു. മലയാളി ഹൗസ് സമയത്ത് ഒരു ദിവസം രാവിലെ രണ്ട് മണിക്ക് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ വന്ന് തന്റെ മുടി പിടിച്ച് വലിച്ചിരുന്നുവെന്നും താന്‍ ഞെട്ടിയെഴുന്നേറ്റ് കാര്യം തിരക്കിയപ്പോള്‍ നിങ്ങളുടെ വിഗ്ഗ് എടുത്തുനോക്കാനാണ് വന്നതെന്നുമാണ് അവര്‍ പറഞ്ഞതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. തന്റെ മുടി വിഗ്ഗാണെന്ന് പലര്‍ക്കും തോന്നിയുരുന്നതായും ഇകാര്യം പിന്നീട് പലരും അറിഞ്ഞിരുന്നുവെന്നും തന്റെ മനോഹരമെന്ന് തോന്നുന്ന ഈ മുടി വെട്ടിയാല്‍ എങ്ങനെയിരിക്കുമെന്ന ചിന്തയുമാണ് മൊട്ടയടിച്ചുള്ള ലുക്കിന് പിന്നിലെ കഥയെന്നും സന്തോഷ് പണഡിറ്റ് വ്യക്തമാക്കി.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*