കേരളത്തിലും അധികം താമസിയാതെ ബിജെപി അധികാരത്തിലെത്തുമെന്നു യോഗി ആദിത്യനാഥ്..!!

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും അധികം താമസിയാതെ ബിജെപി അധികാരത്തിലെത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ത്രിപുര ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.

ത്രിപുരയിലേത് ചരിത്രപരമായ വിജയം; സംസ്ഥാനം അര്‍ഹിക്കുന്ന ഭരണം നല്‍കുമെന്നും മോദി..!!

 

“ബിജെപി സര്‍ക്കാര്‍ ഇല്ലാത്ത കേരളം, കര്‍ണാടകം, പശ്ചിമബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും വരും നാളുകളില്‍ ഞങ്ങള്‍ അധികാരത്തിലെത്തും”. യോഗി ആദിത്യനാഥ് പറഞ്ഞു.കഴിഞ്ഞ ദിവസം മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയും സഖ്യകക്ഷികളും ഉജ്ജ്വലവിജയമാണ് സ്വന്തമാക്കിയത്.

ഇതില്‍ ത്രിപുരയില്‍ നേടിയത് ചരിത്ര വിജയമാണ്. 25 വര്‍ഷങ്ങളായി ഭരണത്തിലിരുന്ന ഇതടുപക്ഷത്തെ തൂത്തെറിഞ്ഞ് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. കേരളത്തിലെ ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും സമാനമായ അഭിപ്രായം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.

The states which doesn’t have Bharatiya Janata Party government, such as Karnataka, Kerala, West Bengal, Odisha, will also see BJP governance in the coming days.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*