കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് ഒരു മലയാളി താരം കൂടി..!!

മലയാളി യുവതാരം അനന്ദു മുരളി  കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക്. ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ്വ് ടീമിലേക്കാണ് മിഡ്ഫീല്‍ഡര്‍ അനന്ദു മുരളിയെ തെരഞ്ഞെടുത്തത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ് അനന്ദു.  സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞിട്ടുളള അനന്ദു ഗോകുലം എഫ്‌സിയ്ക്ക് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.

ഈ ദ്വീപില്‍ ചെന്നുപെട്ടാല്‍ ജീവനോടെ മടങ്ങാന്‍ സാധിച്ചെന്ന് വരില്ല. കാരണമറിഞ്ഞാല്‍ പോകാന്‍ ആരും ഭയപ്പെടും. അത്രമേല്‍ ഭീകരമാണ്‌ ഇവിടത്തെ കാഴ്ച..!!

തൃശൂറിലെ റെഡ് സ്റ്റാര്‍ അക്കാഡമിയിലൂടെ പ്രെഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയ അനന്ദു 2013 ല്‍ ബയേണ്‍ മ്യൂണിക്കില്‍ പോയി പരിശീലനം നടത്തിയിരുന്നു. ബജാജ് അലയസിന്റെ ട്രയല്‍സില്‍ മികവ് തെളിയിച്ചതിനെ തുടര്‍ന്നാണ് ജര്‍മനിയിലേക്ക് പോകാനായത്. 2015ല്‍ കേരള ജൂനിയര്‍ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ തന്നെ ഇന്ത്യന്‍ ജൂനിയര്‍ ക്യാമ്പിലേക്ക് സെലക്ഷനും ലഭിച്ചു. ഡി.എസ്.കെ. ശിവാജിയന്‍സ് പുണെ ഐലീഗ് ക്ലബ്ബിലും താരം കളിച്ചിട്ടുണ്ട്.

ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിരവധി മലയാളി താരങ്ങളുടെ സാന്നിധ്യമായി. അബ്ദുല്‍ഹക്കു സക്കീര്‍ മാനുപ്പ തുടങ്ങിയവര്‍ സീനിയര്‍ ടീമിലെത്തിയപ്പോള്‍ സുഹൈല്‍ കൊണ്ടോട്ടിയക്കമുളള താരങ്ങള്‍ ഇതിനോടകം രണ്ടാം നിര ടീമുകളിലേക്കും എത്തിയിട്ടുണ്ട്. നാളെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെക്കന്‍ഡ് ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*