കേജ്‌രിവാള്‍ സ്വയം നുണയനെന്ന് തെളിയിച്ചു: ബിജെപി..!!

ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ ബ്രിക്രം സിങ് മജീദിയയോട് ക്ഷമാപണം നടത്തിയതിലൂടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ താന്‍ സ്വയം ഒരു നുണയനെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി. മജീദിയ മയക്കുമരുന്ന് വ്യപാരത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണം നടത്തിയ കേജ്‌രിവാള്‍ പിന്നീട് മാപ്പ് അപേക്ഷിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുയായിരുന്നു ദല്‍ഹി ബിജെപി ഘടകം.

എന്താണോ നമ്മള്‍ ഇത്രയും കാലം പറഞ്ഞിരുന്നത്, അത് തെളിഞ്ഞിരിക്കുകയാണ്. ‘ കേജ്‌രിവാള്‍ നുണയനാണ്.’ ബിജെപി ദല്‍ഹി ഘടകം അദ്ധ്യക്ഷന്‍ മനോജ് തീവാരി പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്ക്കരി എന്നിവരോട് മാപ്പ് അപേക്ഷ നടത്താനുള്ള തയ്യാറെടുപ്പിലാണ് കേജ്‌രിവാളെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ മജീദിയ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ മാപ്പ് അപേക്ഷിച്ച് കേജ്‌രിവാള്‍ കത്ത് നല്‍കിയിരുന്നു. വിവിധ റാലികളിലും പരിപാടികളിലും താങ്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എല്ലാം പിന്‍വലിച്ച് മാപ്പ് പറയുന്നു. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടായ നാണക്കേടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കേജ്‌രിവാള്‍ കത്തില്‍ പറഞ്ഞു.

പഞ്ചാബിലെ മയക്കുമരുന്ന് മാഫിയുമായി ബന്ധപ്പെട്ട് മജീദിയക്കെതിരെ ഉന്നയിച്ച തന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും കത്തില്‍ പറഞ്ഞു.

കേജ്‌രിവാളിന്റെ മാപ്പ് അപേക്ഷയില്‍ പ്രതിഷേധിച്ച് എഎപിയുടെ പഞ്ചാബ് അധ്യക്ഷന്‍ ഭഗവനന്ത് മാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*