Breaking News

കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; 26 പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്..!!

ചാവേര്‍ സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ 26 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പേര്‍ഷ്യന്‍ പുതുവത്സരത്തിന് തുടക്കം കുറിച്ചുള്ള നവ്‌റൂസ് ആഘോഷങ്ങള്‍ക്കിടെയാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അലി അബാദ് ആശുപത്രിക്കും കാബൂള്‍ സര്‍വകലാശാലയ്ക്കും ഇടയിലുള്ള കര്‍ത് ഇ ചാര്‍ പ്രദേശത്തു വച്ചാണ് ചാവേര്‍ ആക്രമണം നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*