ജേജേയും ഫുട്‌ബോളിനൊപ്പം; ക്രിക്കറ്റ് തിരുവനന്തപുരത്ത് നടക്കട്ടെ..!!

കൊച്ചിയില്‍ ക്രിക്കറ്റോ ഫുട്‌ബോളോ എന്നത് സംബന്ധിച്ച് വാദങ്ങളും വിവാദങ്ങളും നടക്കുന്നതിനിടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് പിന്തുണയുമായി ചെന്നൈയിന്‍ എഫ്‌സി സ്‌ട്രൈക്കര്‍ ജേജേ ലാല്‍പെഖല്വ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഫുട്‌ബോള്‍ വേദികളിലൊന്നാണ് കൊച്ചിയിലേതെന്ന് ജേജേ ട്വിറ്ററില്‍ രേഖപ്പെടുത്തി.

‘കൊച്ചിയില്‍ ഒരുപാട് തവണ കളിച്ചിട്ടുണ്ട്. അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി മാറ്റി പണിത ശേഷം മൈതാനം ലോകനിലവാരത്തിലേക്ക് ഉയര്‍ന്നു. ഒരു കായികതാരമെന്ന നിലയില്‍ ദേശീയ ക്രിക്കറ്റ് ടീമിനോട് ആദരവുണ്ട്. എന്നാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു’. ജേജേ ട്വീറ്റില്‍ പറയുന്നു.

അതിനിടെ ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ തന്നെ നടത്താന്‍ ധാരണയായി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ശനിയാഴ്ച്ച നടക്കുന്ന കേരള ക്രിക്കറ്റ് അസോസിയോഷന്റെ യോഗത്തില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*