ഇതിലും കൂടുതല്‍ ഒന്നും രാഹുലില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല; തിരിച്ചടിച്ച് ബിജെപി..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പില്‍നിന്ന് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ചോര്‍ത്തുന്നതായുള്ള ആരോപണത്തോടുള്ള രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി. ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പരിഹാസത്തിനു ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി മറുപടി നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷനില്‍നിന്ന് ‘ഇതിലും കൂടുതലൊന്നും’ പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി.

രാഹുല്‍ ഗാന്ധി നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്ത്യയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ അറിയാന്‍ ഈ അവസരം വിനിയോഗിക്കണമെന്നും ബിജെപി 4 ഇന്ത്യ എന്ന ട്വിറ്റര്‍ പേജ് ആവശ്യപ്പെട്ടു. രാഹുലിന്റെ നുണകള്‍ക്കു വിരുദ്ധമായി, ഉപയോക്താക്കള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ മാത്രമാണു ഡേറ്റ ഉപയോഗിക്കുന്നതെന്നും അവര്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ചേരാത്ത എതിരാളിയാണു രാഹുല്‍ ഗാന്ധി. നമോ ആപ്പിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭീതി അദ്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സംഘം ഡിലീറ്റ് നമോ ആപ്പ് എന്ന ഹാഷ്ടാഗ് കഴിഞ്ഞദിവസം ട്രെന്‍ഡിങ് ആക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ ആ ദിവസങ്ങളില്‍ നമോ ആപ്പിന്റെ പ്രശസ്തിയും ഡൗണ്‍ലോഡിങ്ങും വര്‍ധിച്ചതേയുള്ളൂ, ട്വീറ്റില്‍ പറയുന്നു. ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനെന്നു വിശേഷിപ്പിക്കുന്ന എലിയറ്റ് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ പ്രൊഫൈലാണ് നമോ ആപ്പിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*