വീണ്ടും പുകവലി; പക്ഷെ ഇത്തവണ മഹിറ ഖാന് പൂര്‍ണ്ണ പിന്തുണ..!

നേരത്തെ പുകവലിച്ചതിന്റെ പേരില്‍ പാക്കിസ്ഥാന നടി മഹിറ ഖാൻ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു.  ബോളിവുഡ് നടന്‍ രണ്‍ബിര്‍ കപൂറിനൊപ്പം പുകവലിക്കുന്ന ഫോട്ടോ ആണ് വൈറലായത്. ഇറക്കം കുറഞ്ഞ വസ്‍ത്രം ധരിക്കുകയും പുകവലിക്കുകയും ചെയ്‍തതിനാല്‍ മഹിറയ്‍ക്ക് എതിരെ വിമര്‍ശനമുണ്ട ായി.

ആദ്യം മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് മഹിറ ഖാൻ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മഹിറ ഖാൻ ഒരു ചടങ്ങില്‍ പുകവലിക്കുന്ന രംഗം വൈറലാകുകയാണ്. മുമ്പ് പലരും വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയതെങ്കില്‍ ഇത്തവണ പലരും മഹിറ ഖാന് അനുകൂലമായിട്ടാണ് കമന്റ് ചെയ്‍തത്.

പുരുഷൻമാര്‍ പുകവലിക്കുമ്പോള്‍ അത് പ്രശ്‍നമാകാറില്ലല്ലോ, സ്‍ത്രീകള്‍ പുകവലിക്കുമ്പോള്‍ അതെന്താണ് വലിയ വിഷയമാകുന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പലരും പറയുന്നത്. പുകവലിക്കുന്നത് അവരുടെ ഇഷ്‍ടമാണെന്നും കമന്റില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*