ഇറ്റലിക്കെതിരെ മെസി കളിച്ചില്ല; കാഴ്ചക്കാരനായി സ്‌റ്റേഡിയത്തിലിരുന്നു; കാരണം?

സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെയാണ് ഇറ്റലിക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയുടെ ടീം കളത്തിലിറങ്ങിയത്. അര്‍ജന്റീന മത്സരത്തില്‍ 2-0 ന് ജയിച്ചെങ്കിലും മെസിയുടെ അഭാവം ആരാധകരെ നിരാശരാക്കിരുന്നു. കളിച്ചില്ലെങ്കിലും കളി കാണാന്‍ കാഴ്ചക്കാരനായി മെസി സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.

മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചതിന് ശേഷം മെസി തന്നെയാണ് താന്‍ കളിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയത്. മത്സരത്തിന് തൊട്ടുമുന്‍പ് തന്റെ പിന്‍ തുടഞരമ്പിന് പരിക്കേറ്റെന്നും, പൂര്‍ണമായി ആരോഗ്യവാനല്ലാതെ കളിക്കാന്‍ ഇറങ്ങേണ്ടെന്ന് അതോടെ തീരുമാനിക്കുകയായിരുന്നുവെന്നും മെസ്സി പറയുന്നു. ചൊവ്വാഴ്ച്ച സ്‌പെയിനെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയും മെസി മാധ്യമങ്ങളോട് പങ്കുവെച്ചു.

അര്‍ജന്റീനാ പരിശീലകന്‍ ജോര്‍ജ്ജ് സാമ്പോളിയും മെസിയുടെ അഭാവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ള തന്ത്രമായിരുന്നു ഇറ്റലിക്കെതിരെ താന്‍ പ്ലാന്‍ ചെയ്തതെന്നും, എന്നാല്‍ മത്സരത്തിന് തൊട്ടു മുന്‍പ് അദ്ദേഹത്തിന് കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ ആ പ്ലാന്‍ ഉപേക്ഷിക്കുകയായിരുന്നെന്നും സാമ്പോളി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*