ഇരട്ടത്തലയുള്ള പാമ്പ് ശാസ്ത്ര ലോകത്തിന് അത്ഭുതമാകുന്നു ;എന്നാല്‍ ഡോക്ടര്‍മാരെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്..!

ഇരട്ടത്തലയുള്ള പാമ്പ് ശാസ്ത്ര ലോകത്തിന് അത്ഭുതമാകുന്നു. ഫ്‌ളോറിഡയിലെ ഒരു പാമ്പ് പിടുത്തക്കാരനാണ് അടുത്തിടെ മലമ്പാമ്പ് വിഭാഗത്തില്‍ പെട്ട ഈ പാമ്പിനെ കണ്ടെത്തുന്നത്. ഈ പാമ്പ് ഇപ്പോള്‍ ഫളോറിഡയിലെ ഒരു മൃഗാശുപത്രിയിലെ പരിചരണത്തിലാണ്.

പാമ്പുകള്‍ക്ക് രണ്ടാഴ്ച പ്രായമുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അപൂര്‍വമാണെങ്കിലും ഡോക്ടര്‍മാരെ ഏറെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. ആന്തരിക പരിശോധന നടത്തിയപ്പോള്‍ ഈ പാമ്പിനുള്ളില്‍ രണ്ട് ഹൃദയം കണ്ടെത്തി. രണ്ട് ഹൃദയത്തിലും രക്ത പര്യയന വ്യവസ്ഥ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത് ഡോക്ടര്‍മാരെ ഏറെ ആശയക്കുഴപ്പത്തിലാക്കി. ഒരു പുറം പാളിക്കുള്ളില്‍ രണ്ട് പാമ്പുകള്‍ ചേര്‍ന്നിരിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ വിഷയത്തില്‍ ഒടുവിലെത്തിയ നിഗമനം. വ്യത്യസ്ഥ ദഹന വ്യവസ്ഥയും ഇവര്‍ക്കുണ്ട്. എന്നാല്‍ വൃക്കയടക്കമുള്ള അവയവങ്ങള്‍ ഇവ പരസ്പരം പങ്ക് വെയ്ക്കുകയാണ്.

ചരിത്രത്തില്‍ ഇന്നേ വരെ ഇത്തരത്തില്‍ പാമ്പുകള്‍ ജന്മം കൊണ്ടിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.രണ്ട് തലയും സ്വതന്ത്രമായി ചലിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. ഇവ എത്ര കാലം അതിജീവിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ ശാസ്ത്ര ലോകത്തിന് സാധിക്കുന്നില്ല.

സാധാരണയായി ഇരു തലയുള്ള പാമ്പുകള്‍ ദീര്‍ഘ കാലം ജീവിക്കാറില്ല. ആന്തരിക അവയവങ്ങളുടെ തകരാറുകളോ ഭക്ഷണം കഴിക്കുമ്പോള്‍ തമ്മിലുണ്ടാകുന്ന കടി പിടിയും ഇവരുടെ മരണത്തിന് കാരണമാകാറുണ്ട്. എന്നാല്‍ അടുത്തിടെ ഒരു എലിയെ ഭക്ഷണമായി ഇവര്‍ക്ക് നല്‍കിയപ്പോള്‍ ഒരു പാമ്പ് ഇതിനെ പിടികൂടി കഴിക്കാന്‍ ആരംഭിച്ചെന്നും ആ സമയം രണ്ടാമത്തെ തല ശാന്തമായി നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഇരട്ട ദഹന വ്യവസ്ഥകള്‍ ഉള്ളത് കൊണ്ട് തന്നെ രണ്ട് തലയില്‍ കൂടിയും ഭക്ഷണം ശരീരത്തിലേക്ക് കടക്കേണ്ടത് ഇവരുടെ അതിജീവനത്തിന് അത്യാവിശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*